Latest News

ഭാവി വരന്‍ ശ്രീജുവിനൊപ്പമൊള്ള ചിത്രങ്ങള്‍ പങ്ക് വച്ച മീരാ നന്ദന് സൈബര്‍ ആക്രമണം; കാശ് നോക്കിയാണോ വിവാഹം ചെയ്യുന്നതെന്ന് പരിഹാസ ചോദ്യം; കമന്റില്‍ നിറയെ നടിയുടെ ഭാവി വരനെതിരെ ബോഡി ഷെയ്മിങ്

Malayalilife
ഭാവി വരന്‍ ശ്രീജുവിനൊപ്പമൊള്ള ചിത്രങ്ങള്‍ പങ്ക് വച്ച മീരാ നന്ദന് സൈബര്‍ ആക്രമണം; കാശ് നോക്കിയാണോ വിവാഹം ചെയ്യുന്നതെന്ന് പരിഹാസ ചോദ്യം; കമന്റില്‍ നിറയെ നടിയുടെ ഭാവി വരനെതിരെ ബോഡി ഷെയ്മിങ്

ഭാവിവരന്‍ ശ്രീജുവിനൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം നടി മീര നന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് താഴെ മോശം കമന്റുകളുമായി ഒരു കൂട്ടര്‍. ശ്രീജുവിനെ പരിഹസിക്കുന്ന തരത്തിലാണ് മിക്ക കമന്റുകളും. എന്നാല്‍ ഇതിനെ എതിര്‍ത്ത് മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.

കാശ് മാത്രം കണ്ടാണ് ശ്രീജുവിനെ വിവാഹം കഴിക്കാന്‍ മീര തീരുമാനിച്ചതെന്നു വരെ ചിലര്‍ കമന്റില്‍ പറയുന്നു. അതേസമയം മീരയേയും വരനേയും അനുകൂലിച്ചും കമന്റുകളുണ്ട്.

'ഒരു മനുഷ്യനെ പലരും വിലയിരുത്തുന്നത് അയാളുടെ സൗന്ദര്യം നോക്കി മാത്രം ആണ്. മലയാളി ഒരിക്കലും മാറാന്‍ പോകുന്നില്ല. Comment വായിച്ചാല്‍ അറിയാം ഓരോരുത്തരുടെ മാനസിക നില എത്രത്തോളം മൃഗിയമാണെന്ന് ? നിങ്ങളുടെ കണ്ണുകളില്‍ കാണുന്നത് അണ് ഏറ്റവും വലിയ സൗന്ദര്യം'.- ഒരാള്‍ കുറിക്കുന്നു.

നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയാണ് മീരാ നന്ദന്‍. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്.അവതാരക, അഭിനേത്രി, ഗായിക, റേഡിയോ ജോക്കി എന്നിങ്ങനെ വിവിധ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീര നന്ദന്‍. ഈ വര്‍ഷം സ്റ്റെംബറിലാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷം മീര പങ്കുവച്ചത്.

sreeju meera negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES