മലയാളസിനിമയില്‍ പരമാവധി ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്നതില്‍ മുന്‍ പന്തിയിലാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ, ആറാട്ട് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയമാണത്. ശ്രീജിത്ത് രവിയുമായുള്ള ഫൈറ്റ് സീനാണ് രംഗം
ലാല്‍ എടുത്തു ഉയര്‍ത്തുമ്പോള്‍ ശ്രീജിത്ത് റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കറങ്ങി ഉയര്‍ന്ന നടന്‍ നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞു. തുടര്‍ന്ന് കാര്യം മനസിലായ മോഹന്‍ലാല്‍ ഓടി എത്തി ശ്രീജിത്തിന്റെ കാലില്‍ ബലമായി പിടിക്കുകയായിരുന്നു.