ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന്റെ സൂചനകള്‍ നല്കിയാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ കൂടിയായാ സൗഭാഗ്യ ചിത്രങ്ങള്‍ പങ്ക് വച്ചത്. സൗഭാഗ്യക്കൊപ്പം വീഡിയോകളില്‍ കാണുന്ന അര്‍ജുനുമായി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ച. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം സൗഭാഗ്യയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക്വെച്ചത്
സന്തോഷം നല്‍കുന്ന സ്ഥലം ഇവിടെയാണ് എല്ലാം ആരംഭിച്ചത്. വിധി ദൈവം എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് അറിയില്ല. പക്ഷേ വിശ്വസിക്കൂ. എന്ത് തന്നെയായലും അത് മികച്ചതായിരിക്കും എന്ന കുറിപ്പും ഉണ്ടായിരുന്നു ചിത്രത്തിനൊപ്പം. ഒരുപാട് നന്ദി ഉണ്ട്. ദൈവം എനിക്ക് അമൂല്യ രത്നം നല്‍കി എന്ന കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും സൗഭാഗ്യ പങ്ക്വെച്ചിട്ടുണ്ട്. ചിത്രങ്ങളും ക്യാപ്ഷനും കണ്ട് സൗഭാഗ്യയുടെ വിവാഹം അടുത്തോ എന്നാണ് ആരാധകരുടെ സംശയം. വിവാഹസൂചനയാണോ ചിത്രങ്ങള്‍ എന്നും ചിലര്‍ ചോദിക്കുന്നു.
സിനിമയില്‍ അധികം എത്തിയിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് സൗഭാഗ്യ. ടിക്കടോക്കിലൂടെയും, ഡബ്സ്മാഷിലൂടെയും ഡാന്‍സ് കവറിലൂടെയും ആരാധകരെ നേടിയ താരമാണ്.