മലയാളികള്‍ ആല്‍ബങ്ങളെ നെഞ്ചൈറ്റിയ കാലത്ത് ഏറെ പ്രശ്‌സതമായ ആല്‍ബം സോംഗായിരുന്നു വണ്ണാത്തി പുള്ളിനു ദൂരെ എന്ന ഗാനം. ഒരു റസ്റ്ററെന്റ് ജീവനക്കാരിക്ക് മജീഷ്യനായ കസ്റ്റമറോട് തോന്നുന്ന പ്രണയമായിരുന്നു ഗാനത്തിന്റെ ഇതിവൃത്തം. മിഴിനീര്‍ എന്ന ആല്‍ബത്തിലെ ഈ ഗാനം കേള്‍ക്കാത്തവര്‍ കുറവായിരുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും ഏറ്റെടുത്ത ഈ പാട്ട് സൂപ്പര്‍ഹിറ്റായിരുന്നു. ഇതില്‍ നായികയായത് സൗമ്യ മേനോന്‍ എന്ന പെണ്‍കുട്ടിയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു മാറ്റവുമില്ലാത്ത സൗമ്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള ആറാട്ടുപുഴ സ്വദേശിനിയാണ് സൗമ്യ മേനോന്‍, മനോഹരമായ പുഞ്ചിരിയും നീണ്ട മിഴിയിഴകളും സൗമ്യയുടെ ഹൈലൈറ്റായിരുന്നു. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൗമ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത് വണ്ണാത്തിപുള്ള് എന്ന ആല്‍ബം ഗാനത്തിലൂടെയായിരുന്നു. അതിനും മുമ്പ് സുന്ദരിയെ വാ എന്ന ഗാനത്തില്‍ അഭിനയിക്കാന്‍ സൗമ്യക്ക് അവസരം ലഭിച്ചിരുന്നു. എങ്കിലും അന്ന് അത് സാധിച്ചില്ല.
12ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സൗമ്യയ്ക്ക് വണ്ണാത്തിപുള്ളില്‍ അവസരം ലഭിച്ചത്. സ്‌കൂള്‍ പഠനകാലത്തു തന്നെ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുമായിരുന്നു സൗമ്യ. അഞ്ചുവര്‍ഷം യുഎഇയില്‍ കലാതിലകപട്ടം സൗമ്യ സ്വന്തമാക്കി.അതോടൊപ്പം തന്നെ വളരെയധികം സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ചാനലുകളിലെ അവതാരകയായും പ്രേക്ഷകര്‍ക്ക് പരിചിതയായ ഈ പ്രതിഭ 2007 ലെ 'മിസ്സ് കേരള' ഫൈനലിസ്റ്റ് കൂടിയാണ്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ബികോം ബിരുദം നേടിയ സൗമ്യ എംകോമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വര്ഷങ്ങള്ക്കു ശേഷം തുറപ്പ് ഗുലാനില്‍ ചെറിയൊരു വേഷത്തില്‍ സൗമ്യ എത്തിയിരുന്നു. പക്ഷേ അഭിനയത്തില്‍ ശ്രദ്ധിക്കാതെ പഠനത്തിനാണ് സൗമ്യ ശ്രദ്ധകൊടുത്തത്. സൗമ്യയുടെ കുടുംബം ദുബായിലായതിനാല്‍ സൗമ്യയും അവിടേക്ക് പോയി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
ഓര്‍ഡിനറി, മധുര നാരങ്ങാ , ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ച സുഗീത്തിന്റെ ഹോറര്‍ ചിത്രം കിനാവള്ളിയിലൂടെയാണ് സൗമ്യ അഭിനയരംഗത്തേക്ക് തിരികെ എത്തിയത്. ഇപ്പോള്‍ സൗമ്യയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സൗമ്യയുടെ കസിനാണ് നടി ഗായത്രി സുരേഷ്.