Latest News

വിമാനത്തില്‍ കയറാത്ത 100 കുട്ടികളുമായി പറക്കാനൊരുങ്ങി നടന്‍ സൂര്യ;  കൗതുകമുണര്‍ത്തുന്ന ഓഡിയോ ലോഞ്ചൊരുക്കി സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍; അപര്‍ണാ ബാലമുരളി നായികയാവുന്ന ചിത്രത്തിലെ പ്രണയ ഗാനത്തിന്റെ പ്രൊമോ വിഡീയോ വൈറലാകുന്നു

Malayalilife
 വിമാനത്തില്‍ കയറാത്ത 100 കുട്ടികളുമായി പറക്കാനൊരുങ്ങി നടന്‍ സൂര്യ;  കൗതുകമുണര്‍ത്തുന്ന ഓഡിയോ ലോഞ്ചൊരുക്കി സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍; അപര്‍ണാ ബാലമുരളി നായികയാവുന്ന ചിത്രത്തിലെ പ്രണയ ഗാനത്തിന്റെ പ്രൊമോ വിഡീയോ വൈറലാകുന്നു

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സൂരാരൈ പൊട്രു'വിന്റെ ഓഡിയോ ലോഞ്ച് വിശേഷങ്ങളാണ് രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നത്.വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ  ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും ചിത്രത്തിന്റെ പ്രൊമോഷനും പ്ലാന്‍ ചെയ്തിരിക്കുന്നത്.തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു.അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്. അതും വിമാനത്തില്‍ ഇതുവരെ കയറാത്ത കുട്ടികളായിരിക്കും യാത്ര നടത്തുക. 

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ പോസ്റ്റര്‍  ബോയിങ് 737-ല്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737-ല്‍  വച്ചാണ് നടക്കുക. 

സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷന്‍ എന്റര്‍ടെയിനറായ സൂരറൈ പോട്ര് മധ്യവേനല്‍ അവധികാലത്ത് സ്പാര്‍ക്ക് പിക്‌ചേഴ്‌സ് കേരളത്തില്‍ റിലീസ് ചെയ്യും.ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സൂരറൈ പോട്രിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തു വന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടു തന്നെ ഹിറ്റായി മാറിയിരിക്കുകയാണ് ജി വി പ്രകാശ്കുമാര്‍ ഈണമിട്ട 'വെയ്യോം സില്ലി' എന്ന ഈ ഗാനമാണ് വൈറലാകുന്നത്.

 

soorarai potru movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES