മലയാളികള്‍ക്ക് മതിവരാത്ത സിനിമയാണ് ഈ പറക്കും തളിക.ഹരിശ്രീ അശോകനും ദിലീപും നിത്യാ ദാസും ഒരുമിച്ച ചിത്രത്തിലെ ബസന്തിയെന്ന കഥാപാത്രവും മലയാളികള്‍ക്ക് മറക്കാനാവില്ല. ഇപ്പോളിതാ അത്തരമൊരു മേക്ക് ഓവര്‍ ലുക്കാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.
സിനിമ-സീരിയല്‍ താരം സ്‌നേഹ ശ്രീകുമാറാണ് ബസന്തി ലുക്കിലുള്ളത്. ആളപോലും മനസിലാകാത്ത തരത്തിലുള്ള മേക്കോവര്‍ കണ്ട് നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തുന്നത്. ഈ പറക്കും തളിക ചിത്രത്തിലെ 'ബസന്തി'യെ ഓര്‍മിപ്പിക്കുന്ന ലുക്കായതിനാല്‍ അത്തരത്തിലും കമന്റുകള്‍ വരുന്നുണ്ട്‌വലിയ പൊട്ടും മൂക്കുത്തിയും മാലകളുമൊക്കെയിട്ട് നാടോടി സ്ത്രീയുടെ വേഷത്തിലാണ് താരമുള്ളത്.
ഒറ്റനോട്ടത്തില്‍ ആളെ തിരിച്ചറിയാന്‍ പോലും പ്രയാസമാണ്. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഇത് നടി സ്‌നേഹ ശ്രീകുമാറാണെന്ന് മനസിലാകും. പറക്കും തളികയിലെ ബാസന്തിയെ പോലെ തന്നെയുണ്ടെന്നും, മേക്കപ്പ്മാന്‍ പൊളിച്ചെന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. മറിമായം എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്‌നേഹ. വെള്ളരിപ്രാവിന്റെ ചങ്ങാതി അടക്കമുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.