യൂട്യൂബിലൂടെ പ്രശസ്തിയാര്‍ജിച്ച നിരവധി വെബ് സീരീസുകള്‍ ഉണ്ട് അതില്‍ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. 2018ല്‍ നിഖില്‍ പ്രസാദ് ആണ് ഈ ചാനല്‍ സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി കൊണ്ടുവരുന്നത്. ഇവരുടെ ഫസ്റ്റ് വെബ്സീസ് ആയിരുന്നു തേരാപ്പാര. ഒറ്റവെബ് സീരീസിലൂടെ തന്നെ ഈ ചാനല്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു.
ഇപ്പോഴിതാ കരിക്കിനെ സംബന്ധിച്ചുള്ള പുതിയ ചില വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി എന്ന വാര്‍ത്തയാണ് ഇത്. കരിക്കിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രഹകന് അഖില്‍ സേവ്യര്‍ ആണ് വരന്. ഇരുവരുടെയും പ്രണയ വിവാഹമാണ്. അഖിലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ വാര്‍ത്ത ഇതിനുമുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
'സാമര്‍ത്ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്നേഹയും എത്തിയിരുന്നു.വിവാഹത്തിന് 'കരിക്ക്' താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. അര്ജുന് രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന് സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്വന്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം.
ഇന്റീയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് 'കരിക്ക്' ചാനലില്‍ അവസരം ലഭിക്കുന്നത്.