എസ് എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സീക്രട്ട്'; ധ്യാന്‍ നായകനാകുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി 

Malayalilife
 എസ് എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സീക്രട്ട്'; ധ്യാന്‍ നായകനാകുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി 

എസ്. എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. ഡി.ഒ.പി : ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ : സിറില്‍ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്.ടി.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അരോമ മോഹന്‍, കോസ് റ്റിയൂം : സ്റ്റെഫി സേവിയര്‍, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ശിവറാം, സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ : വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, ഫൈനല്‍ മിക്‌സ് : അജിത് എ ജോര്‍ജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍, സ്റ്റില്‍സ് : നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ : ആന്റണി സ്റ്റീഫന്‍.

sn swamy and dhyan new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES