മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി എത്തിയ താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. ഗായകൻ വിജയ് മാധവൻ താരത്തിന്റെ ഭർത്താവ്. പല അഭിമുഖങ്ങളിലും വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തി. ദേവികയും ഭര്‍ത്താവ് വിജയിയും രാക്കുയിലില്‍ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു അടുത്ത സുഹൃത്തുക്കളായി മാറിയത്.
ഇരുവരും അതിന് ശേഷമാണ് വിവാഹിതരാവുകയാണെന്നുള്ള വിശേഷങ്ങളും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗുരുവായൂരില്‍ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ദേവികയും വിജയ് മാധവും വിജയുടെ ഒരു സുഹൃത്തിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ കാലം മുതല്‍ പരിചയക്കാരായിരുന്നു. എന്നാൽ ഇപ്പോൾ വിജയ് മാധവ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ദേവിക നമ്ബ്യാര്‍ തന്റെ ഭാര്യയായി മാറുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല എന്നാണ് ദേവികയ്ക്ക് ഒപ്പമുള്ള പഴയ ഒരു ചിത്രത്തോട് പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ വിജയ് മാധവ് കുറിക്കുന്നത്. വിജയുടെ കുറിപ്പ് ഇങ്ങനെ.
'ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു, എന്റെ സുഹൃത്ത് സുദീപേട്ടന്‍ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ല്‍ ഒരു വാലെന്റൈന്‍സ് സ്പെഷ്യല്‍ ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് വേളയില്‍ ഈ പടം എടുത്തപ്പോള്‍ സത്യമായിട്ടും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല ദേവിക നമ്ബ്യാര്‍ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്ബോള്‍ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം വളരെ അപ്രവചനാതീതമാണ്', വിജയ് മാധവ് കുറിച്ചു.