സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രശാന്തി നേടിയ ഒരാളാണ് ഗായിക റാണു മണ്ഡാൽ. താരത്തിന് കൈനിറയെ അവസരങ്ങളാണ് ഗായിക രേണുവിന്റെ തേടി എത്തുന്നതും. അതിനൊപ്പം വിവാദങ്ങളിൽ പെട്ടും താരം നിറഞ്ഞു നിൽക്കുകയാണ് . അവസാനമായി സോഷ്യൽ മീഡിയയിൽ റാണുവിന്റെ മേക്കോവർ ചിത്രങ്ങളാണ് വൈറലായത്. അന്ന് വലിയ രീതിയിലുള്ള ട്രോൾ ആക്രമമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ട് പാടുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. റാണു മണ്ഡൽ വിഡിയോയിൽ നവവധുവിനെപ്പോൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയത്തിനകം റാണുവിന്റെ വിഡിയോ വൈറൽ ആയി. പാട്ടിനും വേഷപ്പകർച്ചയ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വസ്ത്രധാരണം കണ്ട് പലരും ഗായികയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ചോദിക്കുന്നത്. പാട്ടിൽ അതൃപ്തരായ പ്രേക്ഷകർ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ‘കച്ചാ ബദം’ പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന് പേർ കുറിച്ചു. ‘കച്ചാ ബദം വഴിയോരക്കച്ചവടക്കാരൻ ഭൂപൻ ഭട്യാകർ പാടി വൈറൽ ആക്കിയ ഗാനമാണ്’.
റാണു ബോളിവുഡിലേക്ക് ഗായകൻ ഹിമേഷ് രെഷ്മിയയ്ക്കൊപ്പം ഗാനം ആലപിച്ചുകൊണ്ടാണ് ചുവടുറപ്പിച്ചത്. റിലീസിന് ഒരുങ്ങുന്ന ഹാപ്പി ഹർദി ആൻഡ് ഹീർ എന്ന ചിത്രത്തിലെ തേരി മേരി എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.