മലയാള ഗാനാസ്വാദകരുടെ പ്രിയ ഗാനഗന്ധർവനാണ് ഗായകൻ യേശുദാസ്. നിരവധി ഗാനങ്ങളാണ് ആരാധകർക്കായി ഗായകൻ സമ്മാനിച്ചിട്ടുള്ളതും. കഴിഞ്ഞ ദിവസമായിരുന്നു ഗായകന്റെ പിറന്നാൾ ദിനം. എന്നാൽ ഇപ്പോൾ ആസ്വാദകനെ ഗാനപ്രപഞ്ചത്തില്‍ ആറാടിക്കുന്ന ആ സംഗീതസപര്യയ്ക്ക് പിന്നില്‍ അദ്ദേഹം ആചരിച്ചുവരുന്ന നിഷ്ഠയും കരുതലും എന്തൊക്കെയാണ് എന്ന് ഗായകൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാനഗന്ധര്‍വന്‍ മനസ് തുറന്നത്.
ഒരു കപ്പ് കോഫിയിലും എനര്‍ജി ബാറിലുമാണ് തന്റെ ഓരോ ദിനവും തുടങ്ങുന്നതെന്ന് യേശുദാസ് വ്യക്തമാക്കുന്നു. ‘ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. നേരത്തെ രാത്രികളില്‍ റൊട്ടി കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പുസ്തകം വായിച്ചതിന് ശേഷം ആ ശീലം ഒഴിവാക്കി. ചായ കുടിക്കാറില്ല. കുട്ടിക്കാലത്ത് വളരെ ഇഷ്ടമുള്ള വിഭവമായിരുന്ന ചിക്കനും നിറുത്തി. മുട്ട കഴിക്കില്ല. എത്രയോ കാലമായി സസ്യാഹാരിയാണ്.
‘എന്റെ ശബ്ദം കത്തു സൂക്ഷിക്കേണ്ടത് എന്റെ തന്നെ കടമയാണ്. ഇന്നത്തെ നിങ്ങളുടെ മോശം ഭക്ഷണരീതിയാണ് നാളത്തെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുക. ശ്രദ്ധക്കുറവോ അവഗണനയോ കാരണം ഒരിക്കലും എന്റെ സംഗീതത്തെ മോശമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും യേശുദാസ് വ്യക്തമാക്കി.