ഗായിക ചിന്മയി അമ്മയായത് വാടക ഗര്‍ഭപാത്രത്തിലൂടെയെന്ന് വിമര്‍ശനം; തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്ക് വക്കാഞ്ഞത്‌ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന മറുപടിയുമായി ഗായിക

Malayalilife
 ഗായിക ചിന്മയി അമ്മയായത് വാടക ഗര്‍ഭപാത്രത്തിലൂടെയെന്ന് വിമര്‍ശനം; തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്ക് വക്കാഞ്ഞത്‌ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന മറുപടിയുമായി ഗായിക

ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ് ഗായിക ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നത്. സോഷ്യല്‍മീഡിയയിലൂടെ ചിന്മയിയുടെ ഭര്‍ത്താവ് നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് മാതാപിതാക്കളായ വിവരം അറിയിച്ചത്. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇരുവര്‍ക്കും ജനിച്ചിരിക്കുന്നത്..കുഞ്ഞുങ്ങളുടെ പേരും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്. ദ്രിപതാഹ്, ഷര്‍വാസ് എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.

എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതോടെ വാടകഗര്‍ഭപാത്രത്തിലൂടെയാണോ മാതാപിതാക്കളായത് എന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി നല്കുകയാണ് ചിന്മയി്. ഗര്‍ഭിണിയാണെന്ന വാര്‍ത്തയോ ചിത്രങ്ങളോ ചിന്മയി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അമ്മയായത് വാടക ഗര്‍ഭപാത്രത്തിലൂടെയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതെന്ന് ചിന്മയി പറയുന്നു.

സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് ചിന്മയി. അതിനാല്‍ തന്നെ അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയാമായിരുന്നുള്ളൂ. വ്യക്തിജീവിതം, കുടുംബം, സുഹൃദ് വലയം എന്നിവയെക്കുറിച്ച് താന്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ചിന്മയി വ്യക്തമാക്കി. മാത്രമല്ല, കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ തങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനൊന്നും പങ്കുവെക്കില്ലെന്നും ചിന്മയി അറിയിച്ചു.

2014 ലാണ് ചിന്മയിയും രാഹുല്‍ രവീന്ദ്രനും വിവാഹിതരായത്. 2002-ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം ഈ ഗാനത്തിലൂടെ ചിന്മയിക്ക് ലഭിച്ചു.

Read more topics: # ചിന്മയി
singer chinmayi about pregnency

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES