മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന തിക്താനുഭവങ്ങളുടെ തുറന്നു പറച്ചില്‍ നടക്കുന്ന കാലഘട്ടമാണ്. അനേകം പേരുകള്‍ ഇതിനോടകം പൊതുവിടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട്, തുടര്‍നടപടികള്‍ നേരിടുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് മലയാള സിനിമാ രംഗത്ത് ഇത്തരത്തില്‍ ഒരു വലിയ മാറ്റം സംഭവിക്കുന്നത്. ഇപ്പോളിതാ ഡബ്യൂസിസി(വിമന്‍ ഇന്‍ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ച ഹേമ കമ്മിറ്റിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഡബ്യൂസിസിയിലെ അംഗങ്ങളുടെ പ്രയത്‌നങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. ഡബ്യൂസിയിലെ അംംഗങ്ങള്‍ തനിക്ക് ഹീറോസ് ആണെന്നും അവര്‍ പറയുന്നു.
'ഡബ്യൂസിസി അംഗങ്ങളാണ് എന്റെ ഹീറോകള്‍. അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തില്‍ ഇത്തരത്തിലുള്ള പിന്തുണ ലഭിക്കാന്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകയാണ്. വ്യവസായത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ മധ്യനിരയ്ക്കെതിരെ മുന്നോട്ട് വന്നു. അത് എല്ലായ്പ്പോഴും ഒരു മാതൃകയാണ്. ജീവിതാനുഭവവും കൂടിയാണത്. സെറ്റില്‍ നിന്നും ഏത് സ്ത്രീയെയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? മുകള്‍ നിരയിലുള്ളവരും കുറ്റക്കാരാണെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴില്‍ ഒരു വലിയ താരത്തെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്തു. അത്തരത്തിലുള്ള പേരുകള്‍ എല്ലാ ഇന്‍ഡസ്ട്രികളിലും ഉണ്ട്. നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ച് ശാക്തീകരിക്കാന്‍ ഡബ്ല്യൂസിസിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുകയാണ്. മലയാള സിനിമയിലെ സ്ത്രീകള്‍ കേരളത്തിലെ പുരുഷന്മാരുടെ പേരുകള്‍ ഉറക്കെ പറയുമ്പോള്‍, മലയാളത്തിലെ നടിമാരും മറ്റ് ഭാഷകളില്‍ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ളവരാണെന്ന് നമ്മള്‍ ഓര്‍ക്കണം. ഒരു ഡബ്ല്യൂസിസി കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നറിയാം', എന്നാണ് ചിന്മയി ശ്രീപദ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് ആയിരുന്നു ചിന്മയിയുടെ പ്രതികരണം.
'ഇന്‍ഡസ്ട്രിയിലെ ഏറ്റവും വള്‍നറബിള്‍ ആയവര്‍ (ദുര്‍ബലര്‍) മിഡില്‍ റംഗ് (മധ്യനിര)യ്ക്കെതിരെ മുന്നോട്ട് വരുന്നു. ഇതാണ് എപ്പോഴത്തെയും പാറ്റേണ്‍, അനുഭവവും. സെറ്റില്‍ നിന്ന് ഏത് സ്ത്രീയെയും പിക്കപ്പ് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? മുകള്‍തട്ടില്‍ ഉള്ളവരും കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവര്‍ ഇന്‍സുലേറ്റ് ചെയ്യപ്പെടുന്നുണ്ട് - വേദനാജനകവും ട്രോമാറ്റിക്കുമായ ഈ പ്രക്രിയയിലൂടെ ലോവര്‍, മിഡില്‍ റംഗ് അംഗങ്ങള്‍ നിരന്തരം കടന്നു പോകുന്നു. തമിഴില്‍ ഒരു വലിയ താരത്തെക്കുറിച്ച് അഭിനേതാക്കള്‍ തുറന്നു പറഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിക്കപ്പെട്ടു... അത്തരം പേരുകള്‍ എല്ലാ ഇന്‍ഡസ്ട്രികളിലും ഉണ്ട്.
വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളാണ് എന്റെ ഹീറോകള്‍
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും, ഇതിനെ എതിര്‍ത്ത് നില്‍ക്കേണ്ട സിനിമയിലെ ഇന്‍ഡസ്ട്രി ബോഡീസ് വലിയ പരാജയമായി തീരുകയാണ് എന്നും ചിന്മയി പറഞ്ഞു. കേരളത്തിന്റെ കാര്യത്തില്‍, സ്ത്രീകള്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളാണ് എന്റെ ഹീറോകള്‍; അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തില്‍ അത്തരത്തിലുള്ള പിന്തുണ ലഭിക്കാന്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സിസ്റ്റത്തെ കൂടുതല്‍ ശാക്തീകരിക്കാന്‍ ഡബ്ല്യുസിസിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളത്തിലെ സ്ത്രീകള്‍ കേരളത്തിലെ പുരുഷന്മാരുടെ പേര് പറയുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, മലയാളത്തിലെ നടിമാര്‍ മറ്റ് ഭാഷകളില്‍, പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഡബ്ല്യുസിസി മറ്റ് സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒരു കൂട്ടം സ്ത്രീകള്‍ എത്ര മാത്രം ജോലി ചെയ്യും?'
ലൈംഗികാതിക്രമങ്ങളുടെ ആഘാതംആരെയെങ്കിലും പീഡിപ്പിക്കാനുള്ള ഒരു അവസരം പോലും താന്‍ നഷ്ടപ്പെടുത്തില്ലെന്ന് ഒരു മുതിര്‍ന്ന നടന്‍ തന്നോട് തമാശ മട്ടില്‍ പറഞ്ഞതും അവര്‍ ഓര്‍ത്തെടുത്തു. 'എന്നാല്‍ ഈ സംഭവങ്ങള്‍ക്കപ്പുറമുള്ള പറയാത്ത കഥ ലൈംഗികാതിക്രമങ്ങളുടെ ആഘാതമാണ് - അവ നമ്മുടെ ശരീരത്തെ എങ്ങനെ നശിപ്പിക്കുന്നു, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ പോലും പുരുഷന്മാരുമായുള്ള അടുപ്പത്തിന്റെ സാധ്യതകള്‍ നശിപ്പിക്കുന്നു. വിവാഹത്തിലോ ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയിലോ പോലും വരുന്ന അനിയന്ത്രിതമായ മസില്‍ കോണ്‍ട്രാക്ഷന്‍ ഉള്‍പ്പെടെയുള്ള ട്രോമാ പ്രതികരണങ്ങള്‍, വളരെക്കാലം നീണ്ടു നില്‍ക്കുന്ന പ്രതികരണങ്ങള്‍ മറ്റു ശാരീരിക പ്രതികരണങ്ങള്‍, ഭയം - ഏത് ദിശയില്‍ നിന്നാണ്, ആരില്‍ നിന്നാണ്, അടുത്ത ആക്രമണം വരുമെന്ന ചിന്തി - ഒരു ആജീവനാന്ത ശാപമാണ്,' അവര്‍ പറഞ്ഞു.
തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളില്‍ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക പരാതി നല്‍കുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ-സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നീണ്ട 5 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയ്ക്കു ശബ്ദം നല്‍കി ചിന്മയി രണ്ടാം വരവ് നടത്തിയിരുന്നു.