Latest News

നടി ശില്പബാലയുടെ സഹോദരിയുടെ വിവാഹ നിശചയ ദിനത്തിൽ നൃത്തം ചെയ്ത് ഭാവനയും രമ്യയും ഷഫ്‌നയും; ഗാനങ്ങൾകൊണ്ട് അശംസ ചൊരിഞ്ഞ് വിജയും സയനോരയും; താരസാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും കാണാം

Malayalilife

യുവനടി ശില്പ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടിമാർ. കഴിഞ്ഞ ദിവസം ശില്പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

ചടങ്ങിൽ ഭാവന, രമ്യ നമ്ബീശൻ, മൃദുല മുരളി, ഷഫ്‌ന, ഗായിക സയനോര എന്നിവർ പങ്കെടുത്തു. വേദിയിൽ നൃത്തവും ഗാനങ്ങളും ഒക്കെയായി അടിപൊളി ആഘോഷങ്ങളുമായാണ് താരങ്ങൾ നിറഞ്ഞ് നിന്നത്.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ശിൽപയും ഭർത്താവ് വിഷ്ണുവും ചേർന്ന് അവതരിപ്പിച്ച കപ്പിൾ ഡാൻസും ഭാവന, രമ്യ, ഷഫ്ന എന്നിവർക്കൊപ്പമുള്ള ശിൽപയുടെ നൃത്തവും വിജയ്, രമ്യ, രാഹുൽ എന്നിവരുടെ ഗാനവും ചടങ്ങിന് മാറ്റേകി.

വിജി തമ്പിയുടെ 'കെമിസ്ട്രി', സോഹൻ ലാലിന്റെ 'ഓർക്കുക വല്ലപ്പോഴും', കമലിന്റെ 'ആഗതൻ' തുടങ്ങിയ സിനിമകളിൽ ശിൽപബാല അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് കോമഡി ഷോ അവതാരികയായിരുന്നു.

'

Read more topics: # silpa bala sister wedding
silpa bala sister wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES