Latest News

സീറോ സിഖ് മതവികാരം വ്രണപ്പെടുത്തി; ഷാരൂഖിനും സംവിധായകനുമെതിരെ കേസുമായി സിഖ് സംഘടനകള്‍

Malayalilife
സീറോ സിഖ് മതവികാരം വ്രണപ്പെടുത്തി; ഷാരൂഖിനും സംവിധായകനുമെതിരെ കേസുമായി സിഖ് സംഘടനകള്‍

ബോളിവുഡ് ചിത്രം 'സീറോ' സിഖ് മത വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. ന്യൂഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി , ജനറല്‍ സെക്രട്ടറി മജീന്ദര്‍ സിങ് ശിര്‍സയാണ് സീറോയുെട സംവിധായകന്‍ ആനന്ദ് എല്‍ റായി , ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിപുറത്തിറക്കിയ പോസ്റ്ററില്‍ ഷാരൂഖ് സിഖ് മത ചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് പരാതി നല്‍കിയത്. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുള്ളു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇത്തരം സീനുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ തീയ്യറ്ററിലെത്തി സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ശിര്‍സ ട്വിറ്ററില്‍ കുറിച്ചു. സിഖുകാര്‍ക്ക് ഇത്തരം വികൃതമായ പ്രവൃത്തികള്‍ സിനിമയിലും ജീവിതത്തിലും സഹിക്കാന്‍ കഴിയില്ല എന്നും ഇയാള്‍ പറയുന്നു.

അഹീെ ഞലമറ:  കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം
ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് സീറോ. വൈകല്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ ഷാരൂഖ് ശാരീരിക വളര്‍ച്ച ഇല്ലാത്ത യുവാവായാണ് അഭിനയിക്കുന്നത്.

മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക ശര്‍മ്മയാണ് അഭിനയിക്കുന്നത്. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.

സീറോയുടെ ട്രെയിലര്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യുവാനിരിക്കെയാണ് ഷാരൂഖിനും സംവിധായകനുമെതിരെ കെസ് വന്നിരിക്കുന്നത്.

sikh federations against sero movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES