Latest News

'ആശാന്റെ മൂക്കിടിച്ചു പരത്തി; സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ സിജു വില്‍സന് പരിക്ക്; പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോയ്‌ക്കൊപ്പം  രസകരമായ കുറിപ്പുമായി നടന്‍

Malayalilife
 'ആശാന്റെ മൂക്കിടിച്ചു പരത്തി; സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ സിജു വില്‍സന് പരിക്ക്; പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോയ്‌ക്കൊപ്പം  രസകരമായ കുറിപ്പുമായി നടന്‍

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ സിജു വില്‍സന് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
താരത്തിന്റെ മൂക്കിനാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോയും സിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

'ആശാന്റെ മൂക്കിടിച്ചു പരത്തി' എന്ന രസകരമായ ക്യാപ്ഷനോടെയാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ താന്‍ എപ്പോഴും ആസ്വദിക്കാറുണ്ടെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിച്ചു.

'എന്റെ സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാന്‍ അത് ശരിക്കും ആസ്വദിക്കുന്നുണ്ട്.ചില സമയങ്ങളില്‍ എനിക്ക് പരുക്കേല്‍ക്കാറുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ സ്വയം മോട്ടിവേറ്റ് ചെയ്യും. കാരണം വേദനയും ഇതിന്റെയൊരു ഭാഗമാണ്.റിസ്‌ക് എടുക്കുന്നത് ഒരിക്കലും നിര്‍ത്തരുത്, പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുക. മിികച്ച ഫൈറ്റ് കൊറിയോഗ്രാഫി ഒരുക്കിയതിന് സില്‍വ മാസ്റ്ററിന് നന്ദി', സിജു വില്‍സന്‍ കുറിച്ചു.

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വില്‍സന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നമൃത നായികയാകുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബാലു വര്‍ഗീസ്, മനോജ് കെ.യു., ലെന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

siju vilson injury

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES