ബലാത്സംഗക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ?ദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടന്‍ സിദ്ദിഖ് ഇന്നലെയാണ് പുറത്തെത്തിയത്. എറണാകുളം നോര്‍ത്തിലുള്ള അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയുടെ ഓഫീസിലെത്തി ഇന്നലെ സിദ്ദിഖ് ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്
പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയപ്പോള്‍ വാപ്പിച്ചിയ്ക്കു വേണ്ടി എല്ലാം മറന്ന് ഓടിനടന്നതു മുഴുവന്‍ മകന്‍ ഷഹീന്‍ ആയിരുന്നു. ഇപ്പോളിതാ ഇന്നലെ നടന്‍ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് മകന്‍ പങ്ക് വച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പേരക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത്് എടുത്തിരിക്കുന്ന സിദ്ധിഖിന്റെ ചിത്രമാണ് ഷഹീന്‍ പങ്ക് വച്ചത്.
സിദ്ദിഖിന്റെ രണ്ടാമത്തെ മകനും നടനുമായ ഷഹീനും ഡോക്ടറായ അമൃതയ്ക്കും ജൂലായ് 10-ാം തീയതിയാണ് ആദ്യത്തെ കണ്‍മണിയായി ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സിദ്ദിഖിനേയും കുടുംബത്തേയും കണ്ണീരിന്റെ കാണാക്കയത്തിലേക്ക് തള്ളിവിട്ട മൂത്ത മകന്‍ റാഷിന്‍ എന്ന സാപ്പിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടവേയായിരുന്നു കുഞ്ഞിന്റെ ജനനം. ആ വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഈ കുഞ്ഞ് ഏറെ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിപ്പുറമാണ് അമൃത ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷം ഷഹീന്‍ പങ്കുവച്ചത്. ദുവാ ഷഹീന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രിം കോടതി 22 നു പരിഗണിക്കുന്നതു വരെ അറസ്റ്റ് തടഞ്ഞതോടെയാണു സിദ്ധിഖ് ഇന്നലെ പുറത്തിറങ്ങിയത്. ഹൈക്കോടതിക്കു സമീപം അഭിഭാഷകന്റെ ഓഫിസില്‍ നേരിട്ടെത്തിയ സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചില്ല. വൈകിട്ട് അഞ്ചുമണിയോടെ മകനൊപ്പമാണ് എത്തിയത്. തുടര്‍ന്ന് മണിക്കൂറിനു ശേഷം മടങ്ങുകയായിരുന്നു.
അതേസമയം, പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു ചോദ്യം ചെയ്യും. അന്വേഷണ സംഘം നോട്ടിസ് നല്‍കും മുന്‍പു അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നേരിട്ടു ഹാജരാകാനാണു സിദ്ദിഖിനു ലഭിച്ച നിയമോപദേശം. സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും മുന്‍പ് അന്വേഷണം സംഘത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ദിഖിനു മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാമെന്നാണു പ്രതിഭാഗം അഭിഭാഷകരുടെ പ്രതീക്ഷ.