മലയാളികള്‍ മറക്കാത്ത കഥാപാത്രങ്ങളാണ് പപ്പുവും രതിയും. ഇവര്‍ ഒരേ ഫ്രെയിമില്‍ വന്നാലോ. അതേ... താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോ?ഗത്തില്‍ ഒരു അപൂര്‍വ സം?ഗമം നടന്നിരിക്കുകയാണ്. അതായത് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. 'തിനിര്‍വേദം എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രന്‍, ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിലെത്തിയത്
ജയഭാരതിയെയും കൃഷ്ണചന്ദ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്റെ സംവിധാനത്തില്‍ 1978 ല്‍ റിലീസ് ചെയ്ത രതിനിര്‍വേദം കൗമാരക്കാരനായ പപ്പുവിന്റെയും രതിച്ചേച്ചിയുടെയും കഥയായിരുന്നു.ഒരു മുതിര്‍ന്ന സ്ത്രീയോട് ഒരു കൗമാരക്കാരന്റെ അഭിനിവേശം എന്ന പ്രമേയത്തില്‍ ഏറ്റവും മനോഹരവും കാല്‍പനികവുമായ ആവിഷ്‌കാരം എന്ന നിലയ്ക്കാണ് ചിത്രം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുമയോടെ നില്‍ക്കുന്നത്. 2011 ല്‍ ശ്വേത മേനോനെയും ശ്രീജിത്ത് വിജയ്യെയും നായികാ നായകന്‍മാരാക്കി ടി.കെ രാജീവ് കുമാര്‍ രതിനിര്‍വേദത്തിന് പുനരാവിഷ്‌കാരം ഒരുക്കിയിരുന്നു.രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പലതലമുറയില്‍പ്പെട്ട ഈ നാലു താരങ്ങളുടെയും അപൂര്‍വ്വസംഗമവേദിയായി അമ്മയുടെ വാര്‍ഷിക പൊതുയോഗം മാറി. ആദ്യ രതിനിര്‍വേദത്തില്‍ പപ്പുവിനെ അവതരിപ്പിച്ച കൃഷ്ണചന്ദ്രനാണ് ജയഭാരതിയ്ക്കും ശ്വേത മേനോനും ശ്രീജിത്ത് വിജയ്ക്കുമൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചത്. വളരെ അപൂര്‍മായ ചിത്രം, ഒരുമിച്ച് താരങ്ങളെ ഒരു ഫ്രെയിമില്‍ കണ്ടതില്‍ സന്തോഷം, ചിത്രത്തിന്റെ അടുത്ത ഭാഗം ഉണ്ടാവുമോ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.