Latest News

ആനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാന്‍ ബോയ് ഫ്രണ്ടിനൊപ്പമെത്തി ശ്രദ്ധ കപൂര്‍; തിരക്കഥാകൃത്ത് രാഹുല്‍ മോദിക്കൊപ്പമെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
 ആനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാന്‍ ബോയ് ഫ്രണ്ടിനൊപ്പമെത്തി ശ്രദ്ധ കപൂര്‍; തിരക്കഥാകൃത്ത് രാഹുല്‍ മോദിക്കൊപ്പമെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍

നന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാന്‍  ബോയ് ഫ്രണ്ടിനൊപ്പമെത്തിയ ശ്രദ്ധ കപൂറാണ് ഗോസിപ്പു കോളങ്ങളില്‍ വാര്‍ത്തയാകുന്നത്. തന്റെ വ്യക്തിജീവിതം വെളിപ്പെടുത്താറില്ലാത്ത താരം തിരക്കഥാകൃത്ത് രാഹുല്‍ മോഡിയുമായി ഡേറ്റിംഗിലാണെന്ന് പാപ്പരാസികള്‍ വെളിപ്പെടുത്തിയിട്ടും താരം പ്രതികരിച്ചിരുന്നില്ല. 

എന്നാലിപ്പോള്‍ ജാംനഗറില്‍ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രദ്ധയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍ മുംബയ് വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികള്‍ പകര്‍ത്തി. തൂ ജൂത്തി മേ മക്കാര്‍ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 

ഫോട്ടോഗ്രാഫര്‍ രോഹന്‍ ശ്രേഷ്ഠയുമായി പിരിഞ്ഞ ശ്രദ്ധ ഇതിനുശേഷമാണ് രാഹുലുമായി അടുക്കുന്നത്. സംവിധായകന്‍ ലവ് രഞ്ജന്റെ സഹ തിരക്കഥാകൃത്താണ് രാഹുല്‍. ശ്രദ്ധ കപൂറും രണ്‍ബീര്‍ കപൂറും അഭിനയിച്ച തൂ ജൂത്തി മേ മക്കാറിന്റെ രചന രാഹുലിന്റേതാണ്.

സംവിധായകന്‍ ലവ് രഞ്ജന്റെ സഹ-തിരക്കഥാകൃത്ത് ആണ് രാഹുല്‍ മോഡി. ലവ് രഞ്ജന്‍ ഒരുക്കിയ 'പ്യാര്‍ കാ പഞ്ച്നാമ 2', 'സോനു കേ ടിറ്റു കി സ്വീറ്റി' എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് രാഹുല്‍ മോഡിയും ചേര്‍ന്നാണ്. 

shraddha kapoor boyfriend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES