Latest News

കേരളത്തിലെ മഹാപ്രളയവും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവും പറഞ്ഞ് ഉയിര്‍പ്പ്; ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം

Malayalilife
 കേരളത്തിലെ മഹാപ്രളയവും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവും പറഞ്ഞ് ഉയിര്‍പ്പ്; ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം

കേരളത്തെ തകര്‍ത്ത മഹാ പ്രളയവും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവുമെല്ലാം പ്രമേയമാക്കി ഹ്രസ്വചിത്രം ഉയിര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.ഗിരി ഗംഗാധരന്‍ പിള്ളയുടെ സംവിധാനത്തില്‍  ബിജിരാജ് കാളിദാസയും ബിമല്‍ജോയി ഭൂമികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.  സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഗ്രസ്വ ചിത്രത്തിന്റെ പ്രമേയം. 

സോഷ്യല്‍ മീഡിയയെ തെറ്റായി ദുരുപയോഗം ചെയ്യുന്ന വാര്‍ത്ത പേജുകള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയെല്ലാം ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു. കേരളത്തിനെ തകര്‍ത്ത മഹാ പ്രളയവും  പ്രളയത്തില്‍ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികളേയും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. വ്യാജ വാജ വാര്‍ത്തകളിലൂടെ മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് എതിരെയുള്ള രണ്ടു മത്സ്യത്തൊഴിലാളികളുടെ പ്രതികരണമാണ് ചിത്രം.

 

shortfilm uyirp massage social media miss use

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES