മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ഷൈന്‍ ഇപ്പോള്‍. അങ്ങനെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് ഷൈന്‍ പല വിവാദങ്ങളിലും ചെന്ന് ചാടുന്നത്. പോയ വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. നിരവധി സിനിമകളാണ് നടന്റേതായി ഇറങ്ങിയത്.
തന്റെ ജീവിതവും ആരോഗ്യവുമെല്ലാം സിനിമയ്ക്ക് മാത്രമായി ഉഴിഞ്ഞു വെച്ചിരിക്കുന്ന നടനാണ് ഷൈന്‍. ഇരുപത്തിനാല് മണിക്കൂറും സിനിമയ്ക്കുള്ളില്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം സന്തോഷം മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നയാളാണ് നടന്‍. വിശ്രമം പോലും ഒഴിവാക്കി ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിലാണ് താരം. ഇതിനകം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം ഷൈന്‍ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. റിയ മറിയ ചാക്കോ എന്നാണ് സഹോദരിയുടെ പേര്. മുണ്ടൂര്‍ ഔര്‍ ലേഡി മൗണ്ട് കാര്‍മേല്‍ ചര്‍ച്ചില്‍ വച്ചായിരുന്നു റിയയുടെയും വിശാല്‍ ബെന്നേല്‍ സാമുവലുടെയും വിവാഹം നിശ്ചയം നടന്നത്. വൈകുനേരം പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം കൈപ്പറമ്പുള്ള മൂണ്‍ ലൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് റിസെപ്ഷനും നടക്കും. സി പി ചാക്കോയുടെയും മറിയയുടെയും മൂന്നുമക്കളില്‍ ഒരാളാണ് റിയ. ഷൈന്‍ ടോം ചാക്കോയെ കൂടാതെ ജോയ് ജോണ്‍ ചാക്കോ എന്നൊരു മകന്‍ കൂടെയുണ്ട് ഈ ദമ്പതികള്‍ക്ക്.. ഈ മകനും സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്.