Latest News

ശില്‍പ ഷെട്ടിയും ഭര്‍ത്താവും ചേര്‍ന്ന് വഞ്ചിച്ചുവെന്ന പരാതിയുമായി യുവാവ്;  താരദമ്പതികളുടെ പേരിലുള്ള സ്വര്‍ണ കമ്പനി അടച്ച് പൂട്ടിയ നിലയിലെന്നും യുവാവിന്റെ പരാതി

Malayalilife
 ശില്‍പ ഷെട്ടിയും ഭര്‍ത്താവും ചേര്‍ന്ന് വഞ്ചിച്ചുവെന്ന പരാതിയുമായി യുവാവ്;  താരദമ്പതികളുടെ പേരിലുള്ള സ്വര്‍ണ കമ്പനി അടച്ച് പൂട്ടിയ നിലയിലെന്നും യുവാവിന്റെ പരാതി

ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്.ഗോള്‍ഡ് സ്‌കീമുമായി ബന്ധപ്പെട്ട് താന്‍ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി. എന്‍ആര്‍ഐ ആയ സച്ചിന്‍ ജോഷിയാണ് പരാതിയുമായി രംഗത്തെത്തിയത്.

ശില്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് ട്രേഡിങ് കമ്പനിയായി സത്യുഗ് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലൂടെ വഞ്ചിക്കപ്പെട്ടു എന്നാണ് യുവാവ് പൊലീസ് സ്റ്റേഷനില് നല്കിയ പരാതിയില്‍് പറയുന്നത്. അദ്ദേഹം നല്കിയ പരാതി അനുസരിച്ച് കമ്പനിയുടെ ഗോള്‍ഡ് സ്‌കീമിലൂടെ 2014 മാര്‍ച്ചില്‍ 18.58 ലക്ഷം രൂപയ്ക്ക് ഒരു കിലോ സ്വര്‍ണം വാങ്ങിയിരുന്നു. അഞ്ച് വര്ഷത്തെ പ്ലാനില് ഡിസ്‌കൗണ്ട് റേറ്റില് ഗോള്‍ഡ് കാര്‍ഡും കുറച്ചു സ്വര്ണം തിരികെ കിട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

2019 മാര്‍ച്ച് 25 ഓടെ ജോഷിയുടെ പ്ലാന്‍ അവസാനിച്ചു. ഗോള്‍ഡ് കാര്‍ഡ് എടുക്കാനും മറ്റും ശ്രമിച്ചപ്പോള്‍ ഈ കമ്പനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് അടച്ചുപൂട്ടിയെന്നാണ് അറിഞ്ഞതെന്നും യുവാവ് വ്യക്തമാക്കി.2016 മെയിലും നവംബര്‍ 2017 ലുമായി ശില്പയും രാജും കമ്പനിയുടെ സ്ഥാനങ്ങള്‍ഒഴിഞ്ഞെന്നും അറിഞ്ഞു. വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നല്കിയതെന്നും ജോഷി വ്യക്തമാക്കി.

എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി

shilpa shetty and husband allighation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES