ഷീലു എബഹാമിന്റെയും നിര്‍മ്മാതാവും അബാം മൂവിസ് ഉടമയുമായ ഭര്‍ത്താവ് എബ്രഹാം മാത്യുവിന്റെയും പത്തൊന്‍പതാം വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കേക്ക് മുറിച്ചും പരസ്പരം മാലയിട്ടും വിവാഹ വാര്‍ഷികദിനം ആഘോഷിക്കുന്നതാണ് വീഡിയോയില്‍. മക്കളായ ചെല്‍സിയ , നീല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം.
വളരെ ലളിതമായ ചടങ്ങില്‍ വച്ചായിരുന്നു ആഘോഷം. 'ഒരുമയുടെ മറ്റൊരു വര്‍ഷം കൂടി' എന്ന ക്യാപ്ഷനോടു കൂടിയാണ് ആഘോഷത്തിന്റെ വീഡിയോ ഷീലു പങ്കുവെച്ചത്.വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് ഷീലു എബ്രഹാം. പിന്നീട് മംഗ്ലീഷ്, ഷി ടാക്സി, കനല്‍, പുതിയ നിയമം, ആടുപുലിയാട്ടം, സോളോ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. പൊന്‍ മാനികവേല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.