Latest News

എനിക്കന്ന് 17 വയസ് മാത്രമേ പ്രായമുള്ളൂ; ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് രാജീവ് രവി സാര്‍ സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന് പറഞ്ഞത്; ഇത് കേട്ടപ്പോള്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും താത്പര്യം തോന്നിയില്ല; സ്റ്റീവ് ലോപ്പസിലെ നായകവേഷം ഉപേക്ഷിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷെയിന്‍ നിഗം

Malayalilife
എനിക്കന്ന് 17 വയസ് മാത്രമേ പ്രായമുള്ളൂ; ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് രാജീവ് രവി സാര്‍ സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന് പറഞ്ഞത്; ഇത് കേട്ടപ്പോള്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും താത്പര്യം തോന്നിയില്ല; സ്റ്റീവ് ലോപ്പസിലെ നായകവേഷം ഉപേക്ഷിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷെയിന്‍ നിഗം

ലയാളത്തിലെ യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്സും, ഇഷ്‌കുമൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്. 2014 ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസില്‍ നായകനായി ആദ്യം തീരുമാനിച്ചത് ഷെയ്നെയായിരുന്നു. എന്നാല്‍ താരം ഈ ചിത്രത്തില്‍ നിന്നു സ്വമേധയാ പിന്മാറിയതോടെ ഫര്‍ഹാന്‍ ഫാസിലിനു നറുക്ക് വീഴുകയായിരുന്നു. ഇപ്പോള്‍ ആ ചിത്രത്തില്‍ നിന്ന് പിന്മാറാനുണ്ടായ സാഹചര്യം ഷെയ്ന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.'

സൗബിനിക്കയാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്. 

ഇത്രയും നാള്‍ കോളേജിലായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. പറയാം എന്ന് തോന്നിയത് കൊണ്ടാണ് ഇക്കാര്യം ഞാന്‍ ഇപ്പോള്‍ പറയുന്നത്, -ഷെയ്ന്‍ വ്യക്തമാക്കിരാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മികച്ച നിരൂപക ശ്രദ്ധ നേടിയിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, അഹാന കൃഷ്ണ, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്.

shane nigam says about njan steve lopez

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES