മിനി സ്‌ക്രീന്‍ പ്രേക്ഷസര്‍ക്ക് പരിചിതനാണ് സജി ജി നായര്‍. നിരവധി പരമ്പരകളിലൂടെയാണ് സജി മലയാളികള്‍ക്ക് പരിചിതനാകുന്നത്. നടി ശാലു മേനോനെയായിരുന്നു സജി വിവാഹം കഴിച്ചത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ശാലു മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല
ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍
പിന്നാലെ നിരവധി പേരാണ് സജിയുടെ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്.സോളാര്‍ കേസിലൂടെയാണ് ശാലു മേനോന്‍ വിവാദത്തില്‍ പെടുന്നത്. ഇതിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. 2016 ല്‍ ആയിരുന്നു സജിയുമായി ശാലുവിന്റെ വിവാഹം. തുടര്‍ന്നും ശാലു അഭിനയത്തില്‍ സജീവമായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് സജി അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. കുടുംബശ്രീ ശാരദയിലൂടെയാണ് സജിയുടെ തിരിച്ചുവരവ്. ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും പരസ്പരം അടുക്കുന്നത്. ആ ബന്ധം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഏഴ് കൊല്ലത്തെ പ്രൊഫഷണല്‍ നാടകത്തിന് ശേഷമാണ് സജി സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. കരിയര്‍ അതോടെ മാറി മറയുകയായിരുന്നു. തുടര്‍ന്ന്, കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള സീരിയലുകളില്‍ അഭിനയിച്ചു. തമിള്‍, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. നാരദനായി അഭിനയിച്ചാണ് സജി കയ്യടി നേടുന്നത്.