Latest News

മണിരത്‌നം സിനിമയിലൂടെ ശാലിനി തിരിച്ചു വരുന്നോ; പുതിയ വാർത്തകൾ പുറത്ത്

Malayalilife
മണിരത്‌നം സിനിമയിലൂടെ ശാലിനി തിരിച്ചു വരുന്നോ; പുതിയ വാർത്തകൾ പുറത്ത്

തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് ശാലിനി മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അന്നൊക്കെ ഏതൊരു താരജോഡിയേയും ആരാധകര്‍ താരതമ്യം ചെയ്യുന്നത് ശാലിനിയേയും കുഞ്ചാക്കോ ബോബനേയും വച്ചായിരുന്നു. ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നായികയായി മാറുകയും ചെയ്ത നിരവധി നടിമാരെ നമ്മള്‍ക്കറിയാം. പിന്നീട് തമിഴകത്തിന്റെ തല അജിത്തിനെ വിവാഹം ചെയ്ത ശേഷം ശാലിനി അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് സന്തോഷമുള്ള വാർത്തയാണ് വരുന്നത്.  


നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചുവരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോൾ തരംഗമാകുന്നത്. തമിഴകത്തിന്റെ മാത്രമല്ല, സിനിമാപ്രേമികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയായിരിക്കും ശാലിനിയുടെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ മണിരത്‌നമാണ് പൊന്നിയിന്‍ സെല്‍വന്‍ സംവിധാനം ചെയ്യുന്നത്. വന്‍താര നിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ റായി ബച്ചന്‍, വിക്രം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിലൊരു സുപ്രധാന വേഷത്തിലൂടെ ശാലിനി മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാലിനിയ്ക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതിപുലര്‍ത്താനാകൂവെന്നാണ് മണിരത്‌നം പറഞ്ഞത്. ഇതോടെയാണ് ശാലിനി അഭിനയിക്കാന്‍ സമ്മതിക്കുന്നതെന്നും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു. 

മണിരത്‌നത്തിന്റെ സിനിമയായ അലൈപായുതെ തമിഴിൽ ശാലിനിയ്ക്കു ഒരു പിടി നല്ല ആരാധകരെ സമ്പാദിച്ചുകൊടുത്തതാണ്. വീണ്ടുമൊരു മണിരത്‌നം സിനിമയിലേക്ക് വരുമ്പോൾ ആരാധാരക്ക് വാനോളമാണ് പ്രദീക്ഷകൾ. റിപ്പോര്‍ട്ടുകളോട് ശാലിനിയോ അജിത്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ശാലിനിയുടെ മടങ്ങിവരവില്‍ അജിത്തും സന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാള ചിത്രമായ നിറത്തിന്റെ തമിഴ്‌ റീമേക്കായ പിരിയധ വരം വേണ്ടും ആണ് ശാലിനിയുടെ ഒടുവിലിറങ്ങിയ സിനിമ. അനിയത്തി പ്രാവിലൂടെ നായികയായി അരങ്ങേറിയ ശാലിനി പീന്നീട് കളിയൂഞ്ഞാല്‍, കൈക്കുടന്ന നിലാവ്, നിറം, അലൈപായുദെ, പ്രേം പൂജാരി തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സത്യമാകണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഒന്നടങ്കം. 
 

Read more topics: # shalini ,# maniratnam ,# tamil movie
shalini maniratnam tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES