തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ് താരം. അതേസമയം ടെലിവിഷന്‍ പരിപാടികളിലൂടേയും തമിഴ് സിനിമകളിലൂടേയും ഷക്കീല തിരികെ എത്തിയിരുന്നു. തന്റെ പണവും സ്വത്തും മാത്രം കണ്ട് പിന്നാലെ വന്ന അമ്മയെ കുരിച്ചും സഹോദരങ്ങളെ കുറിച്ചും ഷക്കീല പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല തന്റെ പ്രണയങ്ങളെ കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല പറയുന്നു
നിലവില്‍ ഇപ്പോള്‍ എനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു ഞാനല്ല. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല. എങ്ങനെയായാലും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി, കുറച്ചുകാലം ഒന്നിച്ചു ജീവിച്ചു. പക്ഷെ മത പ്രശ്നമാവുമെന്ന് എനിക്ക് അപ്പോള്‍ തന്നെ അറിയാമായിരുന്നു. അദ്ദേഹം ഹിന്ദുവാണ്, ഞാന്‍ മുസ്ലീമും.
കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് ഇപ്പോള്‍ കല്യാണം കഴിച്ചേ പറ്റൂ. അതിനാല്‍ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ടയാള്‍ സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത്. വിവാഹം ചെയ്‌തോ എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കാമുകന്റെ പേര് പറയാന്‍ താത്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്‌നമാകരുത്. കുടുംബത്തില്‍ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്‌നമാകും. അങ്ങനെയുണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന്റെ വിവാഹം കഴിയുന്നതോടെ അദ്ദേഹം മുന്‍കാമുകന്‍ ആയി മാറുമെന്നും ഷക്കീല വ്യക്തമാക്കി.
തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഷക്കീല തുറന്നുപറഞ്ഞു.11ാം വയസില്‍ വീടിനടുത്തുള്ള , സുരേഷ് റെഡ്ഡിയുമായാണ് ആദ്യത്തെ പ്രണയം. പക്ഷേ അത് പ്രണയമായിരുന്നോ എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്ന് ഷക്കീല പറഞ്ഞു.ഇഷ്ടമാണ്, ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടുമില്ല. പക്ഷെ അങ്ങനെ ഒരു ഇഷ്ടം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഐ ലവ് യു എന്നൊക്കെ പറഞ്ഞ് പ്രണയിച്ചത് രണ്ടാമത്തെ പ്രണയ ബന്ധത്തിലാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡര്‍ഡുമായുള്ള പ്രണയം
ഞങ്ങള്‍ അയല്‍ക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. അന്നെനിക്ക് പതിനഞ്ച് പതിനാറ് വയസ്സ് പ്രായം കാണും. പ്ലേ സ്റ്റേഷന്‍ എന്ന ഗെയിം കളിക്കാന്‍ കൂട്ടിന് എപ്പോഴും അവനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്. അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാര്‍ഡ് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു പോകുകയായിരുന്നു.
എന്തിനായിരുന്നു ആ പ്രണയം കൈവിട്ടു കളഞ്ഞത്, സംസാരിക്കാമായിരുന്നില്ലേ എന്നൊക്കെ ഓര്‍ത്ത് ഇപ്പോഴും എനിക്കൊരു ഫീല്‍ തോന്നാറുണ്ട്. പക്ഷെ റിച്ചാര്‍ഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അവന്‍ വന്നിരുന്നു, അന്ന് അവന്റെ കണ്ണില്‍ കണ്ടാ ആ ഇമോഷനാണ് അവനുമായി എന്നെ കൂടുതല്‍ അടുപ്പിച്ചത്
കല്യാണം കഴിക്കണം, കുട്ടികള്‍ വേണമെന്നൊക്കെ എപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയാകാനോ ഡിവോഴ്സ് ആയവരുമായുള്ള വിവാഹമോ എനിക്ക് സെറ്റാകില്ല. മറ്റൊരാളുടെ ഭാര്യക്ക് ഞാന്‍ കാരണം ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. കല്യാണത്തെക്കുറിച്ച് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്. എനിക്കൊരു കോംപ്ലക്സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാല്‍ അവരുടെ അടിമയാകുമോ എന്നൊക്കെ. ഇപ്പോള്‍ ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാല്‍ ഭക്ഷണം വെക്കും, ഇല്ലെങ്കില്‍ വെക്കില്ല. പക്ഷെ അങ്ങനെയൊരാള്‍ വന്നാല്‍ അവര്‍ക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല' ഷക്കീല പറഞ്ഞു.