നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ തിരിച്ചുവരവ് ചി്ത്രമാണ് കടുവ'. ആക്ഷന്‍ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ പിറന്ന ചിത്രത്തിന്റെ വിജയം പുതിയ എസ്‌യുവി സ്വന്തമാക്കിയാണ് ഷാജി കൈലാസ് ആഘോഷിച്ചത്.
വോള്‍വോയുടെ എക്സ് സി 60 എന്ന എസ് യു വിയാണ് അദ്ദേഹം വാങ്ങിയത്. 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 250 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്.
വോള്‍വോയുടെ വാഹന നിരയില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് എക്സ് സി 60. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. 66 ലക്ഷം രൂപയിലാണ് വോള്‍വോ തഇ60യുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ജൂലൈ ഏഴിനാണ് കടുവ റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.