പുകവലി ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മകളെ ഒളിച്ച് ചെയ്യേണ്ടിവരും എന്നതിനാലാണ് പുകവലി ഉപേക്ഷിച്ചത് എന്നാണ് താരം പറയുന്നത്. നേഹ ദൂപിയ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ നെഹ എന്ന ചാറ്റ് ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
ഞാന്‍ പുകവലിക്കുകയാണെങ്കില്‍ എന്റെ മകള്‍ കാണാതെ ഒളിച്ച് ചെയ്യേണ്ടതായി വരും. അതാണ് പുകവലി ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം.
ഒരു ദിവസം ഇങ്ങനെ ഒളിച്ചു നിന്ന് പുകവലിക്കുന്ന സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എനിക്ക് ഇത് ജീവിതകാലം മുഴുവന്‍ ചെയ്യാനാവില്ലെന്ന്. ആ ദിവസമാണ് പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. ഷാഹിദ് കപൂര്‍ പറഞ്ഞു.
2015ലാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് മിശ, സെയ്ന്‍ എന്നീ മക്കളുണ്ട്. തേരി ബാതോം മേ ഉല്‍ജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്റേതായി അവസാനം പുറത്തിറങ്ങിയത്.