Latest News

എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോകുന്നതെന്ന് മോഹന്‍ലാലിന്റെ ഡാന്‍സ് കണ്ട ഷാരൂഖിന്റെ ചോദ്യം; ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോയെന്ന്‌ മോഹന്‍ലാല്‍; വനിതാ അവാര്‍ഡ് വേദിയിലെ ലാലേട്ടന്റെ പാട്ടിന് കൈയ്യടിച്ച് ഷാരൂഖ്

Malayalilife
 എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോകുന്നതെന്ന് മോഹന്‍ലാലിന്റെ ഡാന്‍സ് കണ്ട ഷാരൂഖിന്റെ ചോദ്യം; ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോയെന്ന്‌ മോഹന്‍ലാല്‍; വനിതാ അവാര്‍ഡ് വേദിയിലെ ലാലേട്ടന്റെ പാട്ടിന് കൈയ്യടിച്ച് ഷാരൂഖ്

നിതാ അവാര്‍ഡ് നിശയിലെ മോഹന്‍ലാല്‍ലിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെയും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെയും ഗാനങ്ങള്‍ക്ക് ലയാളത്തിന്റ പ്രിയ നടന്‍ നൃത്തം ചെയ്തിരുന്നു. 

മോഹന്‍ലാലിന്റെ കിടിലന്‍ പ്രകടനം കണ്ട് ജനങ്ങള്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. വേദിയെ ഒന്നാകെ ഇളക്കിമറിച്ചായിരുന്നു ലാലിന്റെ പ്രകടനം.ഷാരൂഖ് ഖാന്റെ 'ജവാന്‍' എന്ന സിനിമയിലെ 'സിന്ദാ ബന്ദ' എന്ന ഗാനത്തിനും രജിനികാന്തിന്റെ 'ജയിലര്‍' എന്ന സിനിമയിലെ 'ഹുകും' എന്ന ഗാനത്തിനും താരം നൃത്തം ചെയ്യുന്നുണ്ട്. 

താന്‍ നായകനായ 'ജവാന്‍' എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ രംഗത്തെത്തി.

ഇന്ന് ഈ വീഡിയോ റിട്വീറ്റ് ചെയ്താണ് ഷാരൂഖ് മോഹന്‍ലാലിന് നന്ദിയറിയിച്ചത്. 'ഈ ഗാനം ഇപ്പോള്‍ എനിക്ക് ഏറ്റവും സ്‌പെഷ്യല്‍ ആക്കിയതിന് മോഹന്‍ലാല്‍ സാറിന് നന്ദി. താങ്കളെ പോലെ പകുതി നന്നായി ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ലവ് യു സര്‍, താങ്കള്‍ക്ക് എപ്പോള്‍ ഫ്രീയാകുമോ അപ്പോള്‍ വീട്ടില്‍ അത്താഴം കഴിക്കാനായി കാത്തിരിക്കുന്നു. നിങ്ങളാണ് OG സിന്ദാ ബന്ദ!,' ഷാരൂഖ് കുറിച്ചു.

ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ''പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്.''

''ഒറിജനല്‍ സിന്ദാ ബന്ദാ! നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ... ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?'' എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

ഇതിന് മറുപടി ഷാരൂഖ് ഖാന്‍ എക്‌സിലൂടെ തന്നെ നല്‍കി. 'തീര്‍ച്ചയായും സാര്‍, കൂടേണ്ടത് താങ്കളുടെ വീട്ടിലാണോ, അതോ എന്റെയോ?,' ഷാരൂഖ് എക്‌സില്‍ കുറിച്ചു.

shah rukh khan mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES