Latest News

സാമന്തയെ ശാകുന്തളയാക്കി ഒരുക്കുന്ന വീഡിയോകളുമായി അണിയറപ്രവര്‍ത്തകര്‍;ശാകുന്തളം ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ കാണാം

Malayalilife
സാമന്തയെ ശാകുന്തളയാക്കി ഒരുക്കുന്ന വീഡിയോകളുമായി അണിയറപ്രവര്‍ത്തകര്‍;ശാകുന്തളം ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ കാണാം

സാമന്ത നായികയാകുന്ന പുതിയ ചിത്രം 'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളി താരം ദേവ് മോഹനും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സാമന്ത 'ശകുന്തള'ആയി ഒരുങ്ങുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 

ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയത്.
അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.

മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.
 

shaakuntalam behind the scene video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES