ധ്രുവങ്ങൾ 16 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റഹ്മാൻ പൊലീസ് വേഷത്തിൽ നായകനാകുന്ന നായകനാവുന്ന തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ ' 7 ' ന്റെ ട്രെയിലർ റിലീസായി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷൻ സസ്‌പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറുടെ വേഷമാണ് റഹ്മാന്റേത്.
ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസാർ ഷാഫി സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.