മലയാള സിനിമയിലെ മീ ടു വിവാദത്തില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ ഇന്ന് തുടങ്ങും. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ഡിഐജി പൂങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. കൂടുതല്‍ കേസുകള്‍ അന്വേഷിക്കേണ്ടി വരിക പൂങ്കുഴലിയാണ്.
കേസില്‍ ഇന്ന് തന്നെ പരാതിക്ാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. രഞ്ജിത്തിനെതിരായ കേസിലും തുടര്‍ നടപടികള്‍ ഉണ്ടാകും. ഇതിനിടെ പ്രതി ചേര്‍ക്കപ്പെട്ട കൂടുതല്‍ പേര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ ഇന്ന് തന്നെ സമീപിക്കുമെന്നാണ് വിവരം. ഇന്നലെ മുകേഷിന്റെ അറസ്റ്റു തടഞ്ഞ നടപടി നടന്‍മാര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്നാണ് നടനും എംഎല്‍എയുമായ മുകേഷിന്റെ വാദം. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് ഏഴിന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായാല്‍ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
നടന്‍ സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാനും പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഡി ഐ ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. എസ് പി മധുസൂദനന്‍, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജു കുമാര്‍, മ്യൂസിയെ എസ്എച്ച്ഒ, എസ് ഐ എന്നിവരാണ് സംഘത്തിലുള്‍പ്പെട്ടിട്ടുള്ളത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ച് ഡിജിപി ഉത്തരവിറക്കി.
മുകേഷിനും ഇടവേള ബാബുവിനുമെതിരെ മാനഭംഗം, ജയസൂര്യയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയത്.ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച ആലുവയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയെത്തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ മൊഴി തമ്മനത്തെ വീട്ടിലെത്തി രേഖപ്പെടുത്തി.കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നിലപാടെടുത്തു.
അതേസമയം, ഉടനടി രാജി വേണ്ടെന്നാണ് സി.പി.എം തീരുമാനം. കേസിന്റെ പുരോഗതി വിലയിരുത്തി അന്തിമ തീരുമാനമെടുക്കും.സിദ്ദിഖിനെ കുടുക്കുംസാഹചര്യ തെളിവ്? മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരേ സാഹചര്യ തെളിവ്? നടി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം? 2016 ജനുവരി 28ന് സിദ്ദിഖ് മുറിയെടുത്തത് ഹോട്ടല്‍ രേഖയിലുണ്ട്. ഇതേദിവസമാണ് നിളയില്‍ സിനിമയുടെ പ്രിവ്യൂ നടന്നത് സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിലേക്കു പോയെന്നാണ് നടിയുടെ മൊഴി രജിസ്റ്റര്‍ കെ.ടി.ഡി.സി ആസ്ഥാനത്താണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.