സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു ട്രെയിലര്‍. വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നുമുണ്ട്.സിനിമയ്ക്ക് ആശംസകള്‍ മാത്രമല്ല വിമര്‍ശനവും നേരിടേണ്ടി വ്ന്നിരുന്നു.
ചിത്രത്തില്‍ കാണിക്കുന്ന സല്‍മാന്‍ ഖാന്റെ സിക്സ് പാക്ക് വി എഫ് എക്സ് സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയെടുത്താണെന്നായിരുന്നു ഒരു പക്ഷത്തിന്റെ ആരോപണം.ഇപ്പോഴിതാ തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍. സിക്സ് പാക്ക് വി എഫ് എക്സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ടഴിച്ച് കാണിക്കുകയായിരുന്നു താരം.
'കിസി കാ ഭായ് കിസി കി ജാന്‍' ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അപ്രതീക്ഷിതമായി സല്‍മാന്റെ ഈ മറുപടി. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡേ ഉള്‍പ്പെടെയുള്ളവര്‍ വേദിയുലുണ്ടായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയിലെ ഒരു പാട്ട് രംഗത്തില്‍ സല്‍മാന്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അവഹേളിച്ചുവെന്നായിരുന്നു മുന്‍പ് താരത്തിനേരെ ഉണ്ടായ ആരോപണം. ദോത്തിയ ലുങ്കിയാക്കി കാണിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്നും. ദോത്തിയും ലുങ്കിയും രണ്ടാണ് എന്നും ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
തെലുങ്കു താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് 'കിസി കാ ഭായ് കിസി കി ജാനി'ലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്. വി. മണികണ്ഠനാണ് ഛായാഗ്രഹണം. കെ.ജി.എഫ്. ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍, പായല്‍ ദേവ്, സാജിദ് ഖാന്‍, അമാല്‍ മല്ലിക് എന്നിവരാണ് സംഗീത സംവിധാനം. രവി ബസ്രുര്‍ തന്നെയാണ് പശ്ചാത്തലസംഗീതവും. അനല്‍ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.