Latest News

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ ഒരുക്കുന്ന ശശിയും ശാകുന്തളവും; ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

Malayalilife
എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ ഒരുക്കുന്ന ശശിയും ശാകുന്തളവും; ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ന്ന് നിന്റെ മൊയ്തീന്‍ എന്ന വിജയ ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ കഥയും തിരക്കഥയും രചിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ പോലെ ഒരു പീരിയോഡിക്കല്‍ ചിത്രമാണ് ശശിയും ശകുന്തളയും.1970 -75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളാണ് കഥയുടെ പശ്ചാത്തലം.ഇപ്പോള്‍ പാലക്കാട് കൊല്ലംകോട് വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍ തന്നെ റിലീസ്സിനത്തും.തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് പ്രൊമോഷന് തുടക്കമിട്ടു.

നവാഗതനായ ബിച്ചാള്‍ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടു പാരലല്‍ കോളേജുകള്‍ തമ്മിലുള്ള പകയും അവിടെ അദ്ധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശശിയും കണക്ക് അദ്ധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവും കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചു പലിശ പരമുവിന്റ അദ്ധ്യാപകരോടുള്ള പരിഹാസവും കണക്കു തീര്‍ക്കലും എല്ലാം ചേര്‍ത്ത് സംഭവബഹുലമായ ഇതിവൃത്തമാണ് ചിത്രത്തിന്റേത്.

പ്രണയം, മത്സരം, കുടിപ്പക എല്ലാം ചിത്രത്തില്‍ കടന്ന് വരുന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും കഴിവ് തെളിയിച്ച അശ്വിന്‍ കുമാര്‍ സുധാകരന്‍ എന്ന കോളേജ് പ്രിന്‍സിപ്പലായും ഷാഹിന്‍ സിദ്ദീഖ് ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശശിയായും ബിഗ് സ്‌ക്രീനിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്‍ എസ് വിമല്‍ തന്നെയാണ് പലിശ പരമു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നേഹ (ആമി ), രസ്‌ന പവിത്രന്‍ ഇവരെ കൂടാതെ ബാലാജി ശര്‍മ്മ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ആമി ഫിലിംസിന്റെ ബാനറില്‍ ആര്‍ എസ് വിമല്‍ സലാം താനിക്കാട്ട് നേഹ (ആമി ) എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് പ്രജയ് ജെ കമ്മത്ത് മോഹന്‍ ഡിയോഡേറ്റ് എന്നിവരാണ്.ചിത്രത്തിന്റെ ക്യാമറ വിഷ്ണു പ്രസാദ് ,സെക്കന്റ് യൂണിറ്റ് ക്യാമറ മനോജ് നാരായണ്‍, കലാസംവിധാനം വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍ പെരിങ്ങോട്, പശ്ചാത്തല സംഗീതം കെ പി മ്യൂസിക്, പ്രകാശ് അലക്‌സ്, പാടിയത് അപര്‍ണ രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രസാദ് നമ്പിയന്‍കാവ്, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം മേക്കപ്പ് വിപിന്‍ ഓമശ്ശേരി,സംഘട്ടനം അഷറഫ് ഗുരുക്കള്‍, എഡിറ്റര്‍ എം ജെ വിനയന്‍, സ്റ്റില്‍സ് ഷിബി ശിവദാസ്, വി എഫ് എക്‌സ് സുപ്പര്‍വൈസര്‍ വിനു, പി ആര്‍ ഒ വാഴൂര്‍ ജോസ് .

sasiyum sakunthalayum shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES