മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വളരെ ആവേശത്തോടെ ഒരാൾ ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്. ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ് എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മോഹൻലാലിന്റെ എല്ലാ സിനിമകളും കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.
മോഹൻലാൽ വുമണൈസറാണെന്ന് കാണിച്ച് ഒരുപാട് ഗോസിപ്പുകൾ ഇറക്കുന്നുണ്ട്. അതിന് പിന്നിൽ മമ്മൂട്ടി കളിച്ചിട്ടുണ്ട് എന്ന് ആലപ്പി അഷറഫ് എന്ന ഡയറക്ടർ തന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ ഫീൽഡ് 80 ശതമാനം പേരും പെണ്ണുപിടിയൻമാർ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗീതം എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചാണ് അഭിനയിച്ചത്. അതിൽ രണ്ടുപേർക്കും ഈക്വൽ റോൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഡബ്ബ് ചെയ്യാനെത്തിയപ്പോൾ പല സീനും ഇല്ല .മമ്മൂട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ആ സീൻ എടുത്തുകളഞ്ഞത് അത് മോഹൻലാലിനെ വല്ലാതെ വേദനിപ്പിച്ചു .മോഹൻലാൽ മമ്മൂട്ടിയോട് ഒന്നും പറയാതെ ആ ഡയറക്ടറോട് ഇനി ഡേറ്റ് തരില്ല എന്ന് പറഞ്ഞു
ആൻറണി പെരുമ്പാവൂർ മോഹൻലാലിനേക്കാൾ സിൻസിയർ ആണ്. മോഹൻലാലിൻറെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം മോഹൻലാലിനെ ഒരിക്കലും ആൻറണി പെരുമ്പാവൂറിനു വെറുപ്പിക്കാൻ പറ്റില്ല മോഹൻലാൽ ഒരു ലോബിയിൽ ആണ്. ആൻറണി പെരുമ്പാവൂർ മറ്റുമാണ് എല്ലാം തീരുമാനിക്കുന്നത്. മോഹൻലാലിൻറെ എളമക്കരയിലെ വീട്ടിൽ പോയിട്ടുണ്ട് അവിടെ ഒരു ക്യാമ്പ് ഉണ്ടായിരുന്നു