Latest News

കുതിരപ്പുറത്തേറി പത്താംക്ലാസ് വിജയം കൈവരിച്ച കൃഷ്ണയെക്കാണാന്‍ സന്തോഷ് പണ്ഡിറ്റെത്തി; കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കുവനിതയെന്നും താരം

Malayalilife
കുതിരപ്പുറത്തേറി പത്താംക്ലാസ് വിജയം കൈവരിച്ച കൃഷ്ണയെക്കാണാന്‍ സന്തോഷ് പണ്ഡിറ്റെത്തി; കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കുവനിതയെന്നും താരം

കുതിരപുറത്തേറി പത്താംക്ലാസ് പരീക്ഷ എഴുതാന്‍ പോയ തൃശൂര്‍ക്കാരി മിടുക്കിയായിരുന്നു അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായിരുന്നത്. സ്‌കൂളില്‍ പോയി വാര്‍ത്തകളില്‍ ഇടംപിടിച്ച സി.എ. കൃഷ്ണയെ അഭിനന്ദിച്ച് ആനന്ദ് മഹേന്ദ്ര പോലും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ എല്ലാ വിഷയത്തിനും ഉന്നതവിജയം നേടിയ കൃഷ്ണയെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുകയാണ്. അപാരമായ ആത്മവിശ്വാസവും ധൈര്യവും പക്വതയുമുള്ള പെണ്‍കുട്ടിയാണ് കൃഷ്ണയെന്ന് പണ്ഡിറ്റ് പറയുന്നു. തൃശൂ4 ജില്ലയിലെ മാളക്കടുത്തുള്ള കൊച്ചുഗ്രാമത്തിലെത്തിയാണ് സന്തോഷ് പണ്ഡിറ്റ് പെണ്‍കുട്ടിയെ കണ്ടത്. അജയ് കാളിന്ദിയുടേയും, ഇന്ദുവിന്റെയും മകളാണ് കൃഷ്ണ.


പക്വതയുമുള്ള കൃഷ്ണയാണ് യഥാത്ഥ ഉരുക്കു വനിത..മോള് ഈ നാട്ടിലെ എല്ലാ കുട്ടികള്‍ക്കും യുവതികള്‍ക്കും ഒരു മാതൃകയാണ് കൃഷ്ണയോടു അദ്ദേഹം പറഞ്ഞു. 

വാല്‍കഷ്ണം: കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് താന്‍ നില്‍ക്കുന്നതെന്നു സന്തോഷ് പറഞ്ഞു. വലിയ ധൈര്യവാനാണെന്ന് കാണിക്കാന്‍ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം...

santhosh pandit visit krishna house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES