നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം പുരോഗമിച്ചു വരുകയാണ്. ക്രൈംബ്രാഞ്ച് സംഘം മൂന്ന് ദിവസം കുറ്റാരോപിതനായ നടന്‍ ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നട്തിയെന്ന കേസില്‍ ചോദ്യം ചെയ്തു. എന്നാൽ ഇപ്പോള്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. വനിതാ സംഘടനയായ ഡബ്‌ള്യുസിസിയ്ക്ക് ഇത്തരം ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയാണെന്നും ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്‍ച്ചയില്‍ വരുമ്പോള്‍ മാത്രമാണ് ജീവന്‍ വയ്ക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
എല്ലാവരും മഞ്ജുവാര്യരാകാന്‍ നടക്കുകയാണ്. അവസരം കിട്ടാന്‍ അമ്മയും മകളും ഉള്‍പ്പെടെ എന്ത് നീക്കുപോക്കിനും തയ്യാറായതിന് ശേഷം പിന്നീട് ചാനലുകളില്‍ വന്നിരുന്ന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി, അവരെ പീഡിപ്പിക്കുന്നതിനെതിരെ സംഘടിതമായി നീങ്ങുന്നു എന്ന് പറയുന്നതില്‍ എന്താണ് കാര്യം. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്‍ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്‍ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്. ശാന്തിവിള ദിനേശ് പറഞ്ഞു.
വനിതാ സംഘടനയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്, തുടക്കത്തില്‍ ഉണ്ടായിരുന്ന പല പ്രമുഖരും ഇപ്പോള്‍ സംഘടനയില്‍ ഇല്ല.. ദിലീപ് വിഷയം ഉയരുമ്പോള്‍ മാത്രം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെടുകയുമാണ് തലയില്‍ കണ്ണടവെച്ച് വാട്ടര്‍മാര്‍ക്കുള്ള
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെയും സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തി. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ബാലചന്ദ്രകുമാര്‍ ഭാവിയില്‍ വിലപേശാന്‍ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
ദിലീപിനെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതും ഇതിന്റെ ഭാഗമായാണ്. കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതല്ല. വിചാരണയുടെ ഘട്ടങ്ങളില്‍ കോടതിയില്‍ വാദം തള്ളിപ്പോയതാണ്. നിലവില്‍ നടിക്ക് നീതി കിട്ടുക എന്നതല്ല, ദിലീപിനെ ഏതുവിധേനയും നശിപ്പിക്കുക എന്നതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നടിക്കെതിരായ ആക്രമണത്തിന് ശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ ആളെ ചോദ്യം ചെയ്യണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടു.