ഇപ്പോൾ ഇലക്ഷൻ ചൂടൊക്കെ കഴിഞ്ഞപ്പോൾ ഐ പി എൽ വന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് പറയുന്നത് താനാണ് ഈയൊരു ആഘോഷമാണ് ഇന്ത്യക്കാർക്ക്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്‌റെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇത്തവണ എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. 18ാം വയസ് മുതല്‍ രാജസ്ഥാന്‍ ടീമിലുളള സഞ്ജു ആദ്യമായാണ് ക്യാപ്റ്റനായത്. സഞ്ജു സാംസണെ കുറിച്ചുളള പൃഥ്വിരാജ് സുകുമാരന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയിരുന്നു.
ക്യാപ്റ്റനായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ടീമിന്‌റെ ജേഴ്‌സിയും ഒരു സമ്മാനപ്പൊതിയുമാണ് പൃഥ്വിരാജിന് നല്‍കിയിരിക്കുന്നത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്‌സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പൃഥ്വി പങ്കുവെച്ചിരിക്കുന്നു. ചിത്രത്തിനൊപ്പം പൃഥ്വിരാജിന്‌റെതായി വന്ന കുറിപ്പും ശ്രദ്ധേയമായി. ജേഴ്‌സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി. ഞാനും അല്ലിയും ആഹ്‌ളാദത്തിലാണ്. സഞ്ജു, നീ ടീമിന്‌റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുളള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ജേഴ്‌സിയുടെ ചിത്രം പങ്കുവെച്ച് നടന്‍ കുറിച്ചത്. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നന്ദി പറഞ്ഞ് സഞ്ജു സാംസണും എത്തി.
സഞ്ജു വിശ്വനാഥ് സാംസൺ ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 2021 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. 2014 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫി വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയും ഇതാണ്.