ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന ഭാഗ്യ താരമാണ് സാനിയ. ടെലിവിഷനിലും സിനിമയിലുമൊക്കെ ആരാധകരെ കയ്യിലെടുക്കുക എന്നുള്ളത് നിസ്സാരകാര്യമല്ല. മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം.
മാലി ദ്വീപില്‍ അവധിയാഘോഷത്തിലാണ് സാനിയ ഇയ്യപ്പന്‍. ഇവിടുത്തെ ഒരു റിസോർട്ടിലാണ് സാനിയയുടെ താമസം. അതിനിടയിലാണ് പിറന്നാളെത്തിയത്. ആശംസയുമായി താരങ്ങളും ആരാധകരുമെത്തിയിരുന്നു. ബിക്കിനിയണിഞ്ഞുള്ള ചിത്രങ്ങളും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി ഗോപാലകൃഷ്ണനായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഹോട്ട് ലുക്കിലുള്ള ചിത്രം കിടുക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മുക്ത, നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി പേരാണ് ബിക്കിനി ഫോട്ടോക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.