Latest News

അവന്‍ വയലന്റായി; കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി; യോഗ സെന്ററില്‍ മകനെ കൊണ്ടുപോയ സംഭവം തുറന്നു പറഞ്ഞ് നടി സംയുക്ത വര്‍മ്മ

Malayalilife
അവന്‍ വയലന്റായി; കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി; യോഗ സെന്ററില്‍ മകനെ കൊണ്ടുപോയ സംഭവം തുറന്നു പറഞ്ഞ് നടി സംയുക്ത വര്‍മ്മ

 

ലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത പരസ്യചിത്രങ്ങളിലൂടെയും മറ്റും ഇപ്പോഴും മലയാളത്തിലെ പ്രിയതാരമായി തന്നെ നിലനില്ക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. വിവാഹശേഷം കുടുംബിനിയുടെ റോളിലാണ് സംയുക്ത തിളങ്ങുന്നത്. ദക്ഷ് ധാര്‍മിക് എന്നാണ് ഇവരുടെ ഏക മകന്റെ പേര്. സിനിമയില്‍ സജീവമല്ലെങ്കിലും യോഗാ പഠനവും പഠിപ്പിക്കലുമായി ഒക്കെ തിരക്കിലാണ് സംയുക്ത.

അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്ബരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മികച്ച കഥാപാത്രമായി സംയുക്ത അഭിനയിച്ചിരുന്നു. 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്.


എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.മകനെയും കൊണ്ട് യോഗ സെന്ററില്‍ പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംയുക്ത വര്‍മ്മ ഇപ്പോള്‍. സംയുക്തയുടെ വാക്കുകള്‍ ഇങ്ങനെ:ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാന്‍ യോഗ സെന്ററില്‍ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവര്‍ ബ്രദര്‍. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവന്‍ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ, അവരും ഞാനും ഞെട്ടി, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇവനെയും കൊണ്ട് വരണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു.

samyuktha varma children malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES