മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. . വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സംയുക്ത ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരി ആണ്. ഇപ്പോഴിതാ ഗുരുവായൂരപ്പനെ കാണാന്‍ ഗുരുവായൂരില്‍ എത്തിയ നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
സെറ്റ് സാരിയുടുത്ത് അതീവ സുന്ദരിയായി ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ വീഡിയോ ആണിത്. ആളുകള്‍ക്കിടയിലൂടെ സാധാരണക്കാരിയായി നടന്ന് നീങ്ങുന്ന നടിയെ കണ്ടതോടെ ആരാധകര്‍ കുശലം പറയുന്നതും ചിലര്‍ സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തുടര്‍ച്ചയായ പതിനെട്ടോളം ചിത്രങ്ങളില്‍ നടി അഭിനയിച്ചു. ബിജു മേനോനൊപ്പം മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തില്‍ സംയുക്ത അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും സംയുക്തയ്ക്ക് ലഭിച്ചിരുന്നു.