ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളി സിനിമ പ്രേമികളുടെ ഹൃദയത്തിൽ വലിയ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. 5 വർഷമായി മലയാള സിനിമയിൽ എത്തിയെങ്കിലും തീവണ്ടി എന്ന 2018ൽ റിലീസ് ആയ ചിത്രത്തിലൂടെയാണ് സംയുക്ത ശ്രദ്ധേയയാകുന്നത്. തന്റേതായ ഒരുപിടി സിനിമകൾക്ക് റിലീസിനായി കാത്തിരിക്കുക കൂടിയാണ് സംയുക്ത. സംയുക്ത മേനോൻ ഒരു മലയാള ചലച്ചിത്ര നടിയാണ്. പോപ്കോൺ ആണ് ആദ്യ സിനിമ.
സോഷ്യൽ മീഡിയയിലും നിരന്തരം താരം സജീവമാണ്. തന്റെ ചിത്രങ്ങളും ഷൂട്ടിങ് സ്ഥലങ്ങളിലെ ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പ്രസ്താവന സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ വിവാഹ സങ്കല്പങ്ങളും പ്രണയത്തെ കുറിച്ചുള്ള തന്റേതായ അഭിപ്രായങ്ങളുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സംയുക്തയുടെ വാക്കുകൾ ഇങ്ങനെയാണ്. ' പ്രണയ നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍. പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പാണ്.
എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്കത് പ്രണയമാണ്. വിവാഹവും ഒരു നിശ്ചിത പ്രായത്തില്‍ വേണ്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം' എന്നാണ് സംയുകതയുടെ അഭിപ്രായം. തന്റെ അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയുന്ന രീതിയാണ് സംയുകതയുടേത്. നിരവധി ട്രോളുകൾക്കും ഈ രീതി വഴി ഒരുക്കിയിട്ടുമുണ്ട്. ആണും പെണ്ണും എന്ന ചിത്രമാണ് സംയുകതയുടെതായി ഒടുവിൽ റിലീസ് ആയ ചിത്രം.