Latest News

തങ്കി വന്നിട്ട് 20 വര്‍ഷങ്ങള്‍; ആദ്യ സിനിമ രസികന്റെ  ഓര്‍മ്മകള്‍ പങ്കുവെച്ച് സംവൃത സുനില്‍; അന്നും ഇന്നും ഒരുപോലെ ഇഷ്ടമെന്ന് ആരാധകര്‍ 

Malayalilife
 തങ്കി വന്നിട്ട് 20 വര്‍ഷങ്ങള്‍; ആദ്യ സിനിമ രസികന്റെ  ഓര്‍മ്മകള്‍ പങ്കുവെച്ച് സംവൃത സുനില്‍; അന്നും ഇന്നും ഒരുപോലെ ഇഷ്ടമെന്ന് ആരാധകര്‍ 

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത സുനില്‍ സിനിമയിലേക്കെത്തിയത്. കോളേജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് സംവൃത രസികനില്‍ അഭിനയിച്ചത്. ഇപ്പോഴിതാ രസികന്‍ പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവൃത. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സംവൃത സന്തോഷം കുറിച്ചത്. 

ഇതിന് താഴെ നിരവധി പേരാണ് സംവൃതയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. എപ്പോഴെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമോ എന്നും എപ്പോഴും പ്രിയപ്പെട്ട നടിയായിരിക്കുമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ ഇഷ്ടമെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ കാണാം. 

നിലവില്‍ കുടുംബത്തോടൊപ്പം യു.എസിലാണ് സംവൃത താമസിക്കുന്നത്. 2012- ലാണ് സംവൃതയും അഖിലും വിവാഹിതരായത്. 2015- ല്‍ ഇരുവര്‍ക്കും മൂത്ത മകന്‍ അഗസ്ത്യ ജനിച്ചു. 2020-ല്‍ ഇളയ മകന്‍ രുദ്രയും ജനിച്ചു.

samvritha sunil first movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES