Latest News

36ാം പിറന്നാളിനോട് അനുബന്ധിച്ച് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്ക് വച്ച് നടി സാമന്ത; നടിക്കായി ക്ഷേത്രം പണിത് ആരാധകനും

Malayalilife
 36ാം പിറന്നാളിനോട് അനുബന്ധിച്ച് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്ക് വച്ച് നടി സാമന്ത; നടിക്കായി ക്ഷേത്രം പണിത് ആരാധകനും

ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാകുമ്പോഴും അതെല്ലാം വളരെ ധൈര്യത്തോടെ നേരിട്ട താരമാണ് സാമന്ത റുത്ത് പ്രഭു. താരത്തിന്റെ 36-ാം പിറന്നാള്‍ ദിവസമാണ് നാളെ. തന്റെ ജീവിതത്തെ വര്‍ണിക്കുന്ന ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാമന്ത.തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ ആണ് നടി പങ്കുവച്ചിരിക്കുന്നത്.

പതിനാറാം വയസ്സില്‍ പകര്‍ത്തിയ ചിത്രവും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫക്റ്റില്‍ പങ്കുവച്ച ചിത്രത്തിനു താഴെ എനിക്ക് 16 വയസ്സായിരുന്നപ്പോള്‍; എന്നാണ് താരം കുറിച്ചത്.

സാമന്ത ഏറെ സ്‌നേഹിക്കുന്ന തന്റെ അരുമകളായ ഹഷ്, സാഷ എന്ന പട്ടികുട്ടികളുടെ ചിത്രവും പോസ്റ്റിലുണ്ട്. ഓക്‌സിജന്‍ മാസ്‌ക്ക് വച്ചിരിക്കുന്ന ഒരു ചിത്രവും സാമന്ത പങ്കുവച്ചിരിക്കുകയാണ്. ഇതിന്റെ വിശദീകരണമായി ഒരു സ്‌ക്രീന്‍ഷോര്‍ട്ടും ഷെയര്‍ ചെയ്തു. ഹൈപ്പര്‍ബാറിക്ക് തെറാപ്പി ചെയ്യുകയാണ് സാമന്ത. കുറച്ചധികം നാളുകള്‍ക്ക് മുന്‍പാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്.

കുതിര സവാരി, പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിന്റെ ചെറിയ ഭാഗങ്ങള്‍, ഭക്ഷണം, വര്‍ക്കൗട്ട് ചിത്രങ്ങള്‍ എന്നിവയും പങ്കുവച്ചിട്ടുണ്ട്. ഇതിനോടൊപ്പം രബീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളും താരം ഷെയര്‍ ചെയ്തു. ഒരിക്കലും അതിന്റെ തണലിലിരിക്കില്ലെന്ന് അറിഞ്ഞിട്ടും മരം വച്ചു പിടിപ്പിക്കുന്നവനാണ് യഥാര്‍ത്ഥമായി ജീവിതത്തെ മനസ്സിലാക്കിയ വ്യക്തി.ഞാന്‍ ഇതെല്ലാം എങ്ങനെ നോക്കി കാണുന്നു; എന്നാണ് ചിത്രങ്ങള്‍ക്ക് സാമന്ത നല്‍കിയ അടികുറിപ്പ്. 

നിങ്ങള്‍ മാനസികമായി വളരെ കരുത്തുള്ളവരാണ്, ശക്തയായി തിരിച്ചുവരൂ സാം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. 

ഇതിനിടെ ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നു.സാമന്തയുടെ കടുത്ത ആരാധകന്റെ വകയാണ് ക്ഷേത്രം. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറഞ്ഞിരിക്കുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. 

സാമന്ത ഏറ്റവും അവസാനം അഭിനയിച്ച ശാകുന്തളം എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന്‍ പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുെട സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.<

ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങളുടെ പേരില്‍ ക്ഷേത്രമുയര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.


 

Read more topics: # സാമന്ത
samantha ruth prabhu birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES