തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡും കടന്ന് ഹോളിവുഡില്‍ അടക്കം സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ഇതിനിടയില്‍ താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ശാകുന്തളം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.ഈ അവസരത്തില്‍ സാമന്തയ്ക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും സംവിധായകനുമായ ചിട്ടിബാബു.
ഒരു അഭുമുഖത്തിലാണ് ചിട്ടിബാബു നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സിനിമയുടെ പ്രമോഷനു വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.നായികയായുള്ള സാമന്തയുടെ കരിയര്‍ അവസാനിച്ചു. ഇനി താരപദവിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം.
യശോദ സിനിമയുടെ പ്രമോഷനിടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടന്‍ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ തനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് അവര്‍ സഹതാപം നേടാന്‍ ശ്രമിക്കുന്നുവെന്നാണ് ചിട്ടിബാബു പറഞ്ഞത്.
എല്ലാ സമയത്തും സെന്റിമെന്റ്സ് കൊണ്ട് ഫലം കാണില്ല. സിനിമയും കഥാപാത്രവും നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും. സാമന്ത ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ പ്രവര്‍ത്തികളാണ്. ശാകുന്തളത്തില്‍ സാമന്ത പ്രധാന വേഷത്തില്‍ എത്തുന്നത് അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. നായികാ പദവി നഷ്ടപ്പെട്ട സാമന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്നാണ് താന്‍ അത്ഭുതപ്പെട്ടത്. തനിക്ക് ശാകുന്തളം സിനിമയോട് യാതൊരു താത്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെയൊന്നും ആവശ്യമില്ല. അതുകൊണ്ട് സഹതാപമല്ല, വിമര്‍ശനമാണ് നേരിടുക. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണെന്നും ചിട്ടിബാബു.കരിയറില്‍ ഉയരങ്ങളിലെത്തിയ നടിയാണ് സാമന്ത. പക്ഷേ സെന്റിമെന്‍സ് കൊണ്ട് ജനങ്ങള്‍ സിനിമ കാണില്ല, ഉള്ളടക്കമാണ് പ്രധാനമെന്നും ചിട്ടിബാബു പറഞ്ഞു.
എന്നാല്‍ ദി ഫാമിലി മാന്‍' എന്ന വെബ് സീരീസിന് ശേഷം ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങുകയാണ് നടി സമന്ത. ആയുഷ്മാന്‍ ഖുറാന നായകനായി എത്തുന്ന ചിത്രം ഒരു ഹൊറര്‍ വാംപയര്‍ ഴോണര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് റോളുകളില്‍ ആയിരിക്കും നടി ചിത്രത്തില്‍ എത്തുക എന്ന പ്രത്യേകതയുമുണ്ട്. 'വാംപയര്‍സ് ഓഫ് വിജയ് നഗര്‍' എന്നാണ് ചിത്രത്തിന്റെ പേര്.
'സ്ത്രീ', ബാല, 'ഭേദിയ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമര്‍ കൗഷിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
ഒരു ഹൊറര്‍കോമഡി യൂണിവേഴ്സ് ഒരുക്കാനാണ് സംവിധായകന്റെ ലക്ഷ്യം. പുറത്തിറങ്ങാനിരിക്കുന്ന 'സ്ത്രീ 2', 'ഭേദിയ 2' എന്നീ ചിത്രങ്ങള്‍ എല്ലാം ബന്ധിപ്പിച്ചായിരിക്കും അമര്‍ 'വാംപയര്‍സ് ഓഫ് വിജയ് നഗര്‍' ഒരുക്കുക.
ആമസോണ്‍ ്രൈപമിന്റെ വെബ് സീരീസായ 'ദി ഫാമിലി മാനി'ലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സമന്തയ്ക്ക് ലഭിച്ചത്. മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രമായി എത്തിയ സീരീസില്‍ പ്രിയാമണിയും മലയാളി നടനായ നീരജ് മാധവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്ത സീരീസ് ഇന്ത്യ ഒട്ടാകെ മികച്ച വിജയമാണ് നേടിയത്.