തെലുങ്കിലെ ശ്രദ്ധേയരായ തരജോഡികളാണ് നാഗചൈതന്യ-സാമന്ത എന്നിവര്‍. വിവാഹശേഷം ഇവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ന്യൂ ഇയര്‍ അവധി ആഘോഷങ്ങള്‍ക്കായി നെതര്‍ലാന്‍ഡിലാണ് താരങ്ങളിപ്പോള്‍. നെതര്‍ലാന്‍ഡില്‍ നിന്നും താരങ്ങള്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
വിവാഹശേഷം താരങ്ങളെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാിയിരുന്നു പരന്നിരുന്നത്. സാമന്ത ഗര്‍ഭിണിയാണോ എന്നുവരെ താരത്തിനോട് മാധ്യമങ്ങളുടെ ചോദ്യം ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ താരം പൊട്ടിത്തെറിച്ചായിരുന്നു പ്രതികരണം രേഖപ്പെടുത്തിയത്. തെലുങ്കിലെ താരജോഡികളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം
2017 ഒക്ടോബറില്‍ ഗോവയിലെ ഹോട്ടലിലാണ് ഹിന്ദു ആചാരപ്രകാരം ചടങ്ങുകള്‍ നടന്നത്. ഇരുവരും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം നമാത്രമേയുള്ളു എങ്കിലും ഇവരുടെ വിവാഹശേഷമുള്ള പ്രണയ ജീവിതവും ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്. അതിശൈത്യമാര്‍ന്ന നാട്ടില്‍ കമ്പിളി പുതപ്പൊക്കെ ധരിച്ചാണ് താരങ്ങള്‍ നില്‍ക്കുന്നത്. നാഗയെ കെട്ടിപുണര്‍ന്ന് നില്‍ക്കുന്ന സാമന്തയേയും ചിത്രത്തില്‍ കാണാം.
അടുത്തതായി താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം എത്തുന്നത് ശിവ നിര്‍വാണയുടെ സംവിധാനത്തിലെത്തുന്ന മാജിലിയാണ്. നന്ദിനി റെഡ്ഡിയുടെ സംവിധാനത്തില്‍ സാമന്തയുടെ മറ്റൊരു ചിത്രം കൂടി വരുന്നുണ്ട്.