ആള്‍ക്കൂട്ടം നിറഞ്ഞ ബസ് സ്‌റ്റോപ്പില്‍ വേഷപ്പകര്‍ച്ചയില്‍ സായി പല്ലവി; തെന്നിന്ത്യയിലെ സൂപ്പര്‍നായികയെ അടുത്തിരുന്നവര്‍ പോലും തിരിച്ചറിഞ്ഞില്ല; തെലുങ്ക് ചിത്രത്തിന്റെ ലൈവ് ചിത്രീകരണ വീഡിയോ വൈറല്‍; ഏറ്റെടുത്ത് ആരാധകരും 

Malayalilife
topbanner
ആള്‍ക്കൂട്ടം നിറഞ്ഞ ബസ് സ്‌റ്റോപ്പില്‍ വേഷപ്പകര്‍ച്ചയില്‍ സായി പല്ലവി; തെന്നിന്ത്യയിലെ സൂപ്പര്‍നായികയെ അടുത്തിരുന്നവര്‍ പോലും തിരിച്ചറിഞ്ഞില്ല; തെലുങ്ക് ചിത്രത്തിന്റെ ലൈവ് ചിത്രീകരണ വീഡിയോ വൈറല്‍; ഏറ്റെടുത്ത് ആരാധകരും 

സ് സ്‌റ്റോപ്പില്‍ യാത്രക്കാര്‍ക്കൊപ്പം സാധാരാണക്കാരിയെ പോലെ സായ് പല്ലവി. ഷാള്‍ പുതച്ച് വിഷാദം നിറഞ്ഞഭാവത്തില്‍ തെന്നിന്ത്യയിലെ സൂപ്പര്‍നായികയെ കണ്ടിട്ട് ആരും തിരിച്ചറിഞ്ഞില്ല. സായ് പല്ലവി നായിക റോളിലെത്തുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണവീഡിയോയാണ് 

ഷാള്‍ പുതച്ച് വിഷാദം നിറഞ്ഞ മുഖഭാവവുമായി അടുത്തിരിക്കുന്ന പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയതാരമാണെന്ന് ആ സ്ത്രീകള്‍ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. യുവതാരങ്ങളില്‍ ശ്രദ്ധേയമായ സായ് പല്ലവിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സായിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കൗതുകമുണര്‍ത്തുന്ന സംഭവം.

ആള്‍ക്കൂട്ടത്തിനിടയിലെ ഒരു രംഗം റിയലിസ്റ്റിക് ആയി ചിത്രീകരിക്കാന്‍ ഒളിപ്പിച്ചുവച്ച ക്യാമറകളാല്‍ സായി പല്ലവിയുടെ നീക്കങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ക്യാമറാമാന്‍. ഷൂട്ടിംഗിന്റെ ആള്‍ക്കൂട്ടവും ബഹളവുമൊന്നും പുറത്തു കാണാത്തതുകൊണ്ട് സിനിമയുടെ ചിത്രീകരണമാണെന്ന് ബസ് സ്റ്റോപ്പില്‍ നിന്ന സ്ത്രീകള്‍ക്കും മനസ്സിലായില്ല. ഏതായാലും വീഡിയോ ദൃശ്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

'ബാഹുബലി' താരം റാണാ ദഗ്ഗുബാട്ടിയും ഡാന്‍സ് ക്യൂനും അഭിനേത്രിയുമായ സായ് പല്ലവിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'വിരാടപര്‍വ്വം'. തെലങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more topics: # sai pallavi viral video
sai pallavi viral video

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES