തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസിലേക്ക് പ്രേമം എന്ന നിവിന്‍പോളി ചിത്രത്തിലൂടെ ചേക്കേറിയ നടിയാണ് സായ് പല്ലവി. മലയാളത്തിനും തമിഴിനും പിന്നാലെ ഒട്ടനവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പോലും താരത്തിന്റെ സെലക്ടിവിറ്റി എപ്പോഴും പ്രശംസ ഏറ്റുവാങ്ങാറുണ്ട്. താരത്തിന്റേതായി പുതിയതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് വൃത്ത പറവം.
സായി പല്ലവി ഒരു നക്സലൈറ്റ് ആയെത്തുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷമാണ് റാണ ദഗ്ഗുപതിയ്ക്ക്. ചിത്രത്തില്‍ താരമെത്തുന്നത് തന്നെ റാണ് ദഗ്ഗുപതിയുടെ നായികാ റോളിലാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങളൊക്കെ വളരെ അധികം സസ്പെന്‍സാണെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. എന്നാലിപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് സായി പല്ലവിയുടെ ഒരു ചിത്രം വൈറലായിരിയ്ക്കുന്നു.
നാടന്‍ ലുക്കില്‍ സൈക്കിളില്‍ പോകുന്ന സായി പല്ലവിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.
അല്പം പരുക്കനായ വേഷമാണ് സായി പല്ലവിയ്ക്ക് എന്ന് ഫോട്ടോയില്‍ നിന്നും വ്യക്തം. ഫോട്ടോ പുറത്ത് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പല കണക്കുകൂട്ടലുകളും നിഗമനങ്ങളുമാണ് പ്രേക്ഷകരില്‍ നിന്നും വരുന്നത്. ചിത്രം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.
പ്രേമം, ഫിദ, എംസിഎ തുടങ്ങി ഓരോ ചിത്രത്തിലും സായി പല്ലവി മാറി മാറി വരികയായിരുന്നു. മുന്‍നിര താരങ്ങളും മുതിര്‍ന്ന സംവിധായകരും സായി പല്ലവിയെ പ്രശംസിച്ചു. സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.