Latest News

32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് വികാരാധീനനായി കരയുന്നത്;  ഇക്കാലയളവില്‍ അങ്ങനൊരു ചിത്രം ഞാന്‍ കണ്ടിട്ടില്ല; പേരന്‍പ് കണ്ട് പൊട്ടിക്കരഞ്ഞ് എസ്.എസ് സ്വാമി

Malayalilife
32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് വികാരാധീനനായി കരയുന്നത്;  ഇക്കാലയളവില്‍ അങ്ങനൊരു ചിത്രം ഞാന്‍ കണ്ടിട്ടില്ല; പേരന്‍പ് കണ്ട് പൊട്ടിക്കരഞ്ഞ് എസ്.എസ് സ്വാമി

മമ്മൂട്ടി നായകനായെത്തുന്ന പേരന്‍പ് കണ്ട് വികാരാധീനനായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സിനിമ കണ്ട് കരയുന്നതെന്നും ഇതിന് മുമ്പ് തന്റെ മനസ്സുലച്ചത് മമ്മൂട്ടി തന്നെ നായകനായെത്തിയ തനിയാവര്‍ത്തനമായിരുന്നെന്നും എസ്.എന്‍. സ്വാമി പറഞ്ഞു. പേരന്‍പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച സിനിമയായിരുന്നു എന്റെ സുഹൃത്തിന്റെ തനിയാവര്‍ത്തനം. ആ സിനിമ കണ്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. അന്ന് ഞാന്‍ അഹങ്കാരത്തോടെ തീരുമാനിച്ചു, ഇനിയേത് സിനിമ കണ്ടാലും ഞാന്‍ കരയില്ലെന്ന്. ഇക്കാലയളവില്‍ അങ്ങനെയൊരു ചിത്രം ഞാന്‍ കണ്ടതുമില്ല'. 

പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു. കാരണം തനിയാവര്‍ത്തനം ഇതിലും ആവര്‍ത്തിക്കുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. അച്ഛനും മോളും കൂടി കടലിലേക്ക് പോയപ്പോള്‍ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു. ഇതുപോലൊരു സുന്ദരമായ സിനിമ സമ്മാനിച്ച ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി.'-എസ്.എന്‍. സ്വാമി പറഞ്ഞു.

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററില്‍ എത്തും. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദനെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് സിനിമാരംഗത്തുള്ളവര്‍. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍, അഞ്ജലി, റാം തുടങ്ങിയവരും ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ജോഷി, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരും പേരന്‍പ് കാണാന്‍ എത്തിയിരുന്നു .

Read more topics: # s s swami about peranb movie
s s swami about peranb movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES